മുൻപ് രാജസ്ഥാനിൽ നൂറുകണക്കിനു ആളുകളെ സിക്ക വൈറസ് ബാധിച്ചിരുന്നു. കേരളത്തിലും ഇവൻ മുൻ വർഷങ്ങളിൽ എത്തിനോക്കിയിരുന്നു. ഇപ്പോൾ തലശേരിയിൽ സിക്ക വൈറസ് ബാധ കണ്ടെത്തി.
നമുക്കു സ്വാതന്ത്ര്യം കിട്ടിയ കൊല്ലം ഉഗാണ്ടയിലെ സിക്ക വനാന്തരങ്ങളിലെ റീസസ് കുരങ്ങുകളിൽ കണ്ടെത്തിയതാണീ വൈറസിനെ. 21 വർഷത്തിനു ശേഷം 1968ൽ നൈജീരിയയിൽ മനുഷ്യരിലും ഈ രോഗം കണ്ടെത്തി. ബ്രസീലിൽ 2015 മെയ് വരെ 13 ലക്ഷം പേരെ ഈ രോഗം ബാധിച്ചുവെന്നാണു കണക്ക്.
തത്ഫലമായി 4000 കുട്ടികൾക്ക് തലച്ചോറ് ചെറുതാകുന്ന അസുഖം (microcephaly) ബാധിച്ചു എന്നു പറയപ്പെടുന്നു. ഫ്ലേവി വൈറസ് കുടുമ്പത്തിൽ പെട്ട ഈ ആർ എൻ എ വൈറസ് കൊതുകു വഴിയാണു പകരുന്നത്. ഈഡിസ് കൊതുകാണു ഇവിടെയും പ്രശ്നക്കാരൻ.
രോഗലക്ഷണങ്ങൾ
ചെറിയ പനി, തലവേദന, ദേഹത്ത് തിണർപ്പുകൾ, കൺചുവപ്പ്, പേശീവേദന എന്നിവയാണു ലക്ഷണം. ഡങ്കി, ചിക്കുൻ ഗുനിയ, അഞ്ചാം പനി എന്നിവ പോലെ തോന്നാം. സ്വയം ചികിൽസിച്ചു നാശമാക്കരുത് എന്നു സാരം.
രക്ത പരിശോധനയിലൂടെ രോഗം കണ്ടെത്തുവാൻ കഴിയും. സിക്ക ബാധിച്ചവരിൽ ചിലർക്ക് ശരീര തളർച്ച വരാമെന്നതും (Guillain-Barré Syndrome] ഗർഭിണികളിൽ ആദ്യ മൂന്നു മാസങ്ങളിൽ രോഗം പിടിച്ചാൽ ജനിക്കുന്ന കുഞ്ഞിനു തലച്ചോറു ചുരുങ്ങുന്ന അവസ്ഥ വരുമെന്നതും ഈ രോഗത്തെ ഭീകരമാക്കുന്നു. എലിസ, ആർ.ടി.പി.സി.ആർ.പരിശോധനയിലൂടെ രോഗം കണ്ടെത്താം.
എന്താണു പ്രതിവിധി..?
രോഗം പിടിപെടണമെങ്കിൽ
1) കൊതുകിനു രോഗമുണ്ടാകണം, കൊതുകു വളരാൻ അനുകൂലമായ അന്തരീക്ഷ സാഹചര്യം അഥവാ കാലാവസ്ഥ അനുകൂലമാകണം.
2) വൈറസിനു പെരുകാൻ അനുകൂലമായ അന്തരീക്ഷ താപനിലയും ആർദ്രതയും വേണം.
3) മനുഷ്യന്റെ പ്രതിരോധശേഷി കുറഞ്ഞിരിക്കണം.
വ്യക്തികളിൽ എച്ച്ഐവി രോഗത്താലോ സ്റ്റിറോയിഡു മരുന്നുകളുടെ ഉപയോഗം കൊണ്ടോ മറ്റും പ്രതിരോധ ശേഷി കുറഞ്ഞേക്കാം.
അതു പോലെ കാലാവസ്ഥ മാറ്റം – തുടർച്ചയായ മഴ പോലുള്ളവ -ഒരു പ്രദേശത്തിലെ ആകെ ജനങ്ങളുടെ പ്രധിരോധ ശേഷി കുറച്ചേക്കാം. അതാണ് ഒരു പ്രത്യേക സ്ഥലത്ത് പകർച്ച വ്യാധി പടർന്നു പിടിക്കാൻ കാരണം.
എന്നാൽ പോലും എല്ലാവർക്കും എന്തുകൊണ്ട് രോഗം പിടിക്കുന്നില്ല. മേല്പറഞ്ഞവയിൽ നമുക്കു പരസഹായമില്ലാതെ നിയന്ത്രിക്കാൻ കഴിയുന്നത് നമ്മുടെ ആരോഗ്യത്തെ മാത്രമാണ്. നമ്മുടെ പ്രതിരോധ ശേഷി ശക്തമാണെങ്കിൽ ഒരു രോഗാണുവിനെയും, കൊതുകിനേയും പേടിക്കേണ്ട.
ശാശ്വതമായ ആരോഗ്യത്തിനു വേണ്ടത് ശുദ്ധമായ ഭക്ഷണം, ജലം, വായു, മനസ്സമാധാനം, വിശ്രമം, വിനോദം, ഉറക്കം, വ്യായാമം, വിസർജ്ജനങ്ങൾ, ക്രമമായ മാസമുറ എന്നിവയെല്ലാമാണെന്നിരിക്കെ, അവയ്ക്കൊന്നും അർഹമായ പരിഗണന കൊടുക്കാതെ ‘റെഡി മെയ്ഡ് ’ആരോഗ്യ ദാതാക്കളോടാണു നമുക്കു താത്പര്യം. മറ്റെല്ലാം താത്്കാലിക മാർ്ഗങ്ങൾ എന്നോർത്തിരിക്കുക.
ഹോമിയോയിൽ
ശരീരത്തിന്റെ പ്രതിരോധ തകരാറാണു രോഗകാരണമെന്നും രോഗാണുക്കൾ പിന്നീടു വരുന്നവരാണെന്നുമാണു ഹോമിയോപ്പതി പോലുള്ള ചികിത്സാരീതികൾ കരുതുന്നത്.
രോഗ ലക്ഷണങ്ങൾക്കൊപ്പം മറ്റ് ശരീരലക്ഷണങ്ങളെ കൂടി കണക്കിലെടുത്ത് രോഗിയെ അറിഞ്ഞു ചികിൽസിക്കുന്ന ഹോമിയോപ്പതിയിലൂടെ സിക്കയും പൂർണമായി മാറ്റാൻ സാധിക്കും.അംഗീകൃത ചികിൽസാ യോഗ്യതയും ചികിൽസാ പരിചയവുമുള്ള ഡോക്ടറെ കാണണമെന്നു മാത്രം.