തിരുവനന്തപുരം: സംസ്ഥാനത്ത് പതിനാല് പേർക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു.പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാംപിളുകൾ പരിശോധിച്ച റിസൾട്ട് ഇന്ന് രാവിലെ ലഭിച്ചു.
ഇതോടെയാണ് വൈറസ് ബാധ സ്ഥിരികരിച്ചത്. രോഗബാധ സ്ഥിരീകരിച്ചവരിൽ കൂടുതൽ പേരും ആരോഗ്യപ്രവർത്തകരാണ്. രോഗം ബാധിച്ചവർ എല്ലാരും തന്നെ വീടുകളിലാണ് കഴിയുന്നത്.
കഴിഞ്ഞ ദിവസം പാറശാലയിലാണ് ആദ്യമായി സിക്ക വൈറസ് ബാധ കണ്ടെ ത്തിയത്. ഗർഭിണിയായ യുവതിയ്ക്കാണ് രോഗ ബാധ കണ്ടെ ത്തിയിരുന്നത്.
കൊതുകുകൾ പരത്തുന്ന രോഗമാണ് സിക്ക. ഈഡിസ് ഈജിപ്തി എന്നറിയപ്പെടുന്ന കൊതുകുകളാണ് രോഗം പരത്തുന്നത്. സാധാരണക്കാരായ ആളുകൾക്ക് അസുഖം വന്നാൽ വലിയ ഗുരുതരമാകില്ല.
എന്നാൽ ഗർഭിണികളിൽ രോഗബാധ ഉണ്ടായാൽ ജനിയ്ക്കാൻ പോകുന്ന കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ വളർച്ചയെയും പ്രവർത്തനത്തെയും ദോഷകരമായി ബാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്.
അതേ സമയം സംസ്ഥാനത്ത് സിക്ക വൈറസ് ബാധയിൽ ആശങ്ക വേണ്ടെ ന്നും ജാഗ്രത പാലിച്ചാൽ മതിയെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.
രോഗം വ്യാപിക്കാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട ്. പ്രതിരോധ പ്രവർത്തനം, രോഗ വ്യാപനം തടയൽ എന്നിവ സംബന്ധിച്ച് സ്വീകരിക്കേണ്ട നടപടികളെകുറിച്ച് തീരുമാനിക്കാൻ ഇന്ന് ആരോഗ്യവകുപ്പ് ഉന്നതതല യോഗം ചേരുന്നുണ്ട്.
ആരോഗ്യമന്ത്രി വീണ ജോർജ്, ആരോഗ്യവകുപ്പ് ഡയറക്ടർ രതീശൻ, ആരോഗ്യവിദഗ്ധർ ഉൾപ്പെടെ യോഗത്തിൽ പങ്കെടുക്കും.