തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി അഞ്ച് പേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. ആലപ്പുഴ എൻഐവിയിലെ പരിശോധനയിലാണ് തിരുവനന്തപുരം സ്വദേശികൾക്ക് രോഗം കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് സിക്ക ബാധിച്ചവരുടെ എണ്ണം 28 ആയി ഉയർന്നു.
തിരുവനന്തപുരം ആനയറ ക്ലസ്റ്ററിന് പുറത്തും രോഗവ്യാപനം കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ സിക്ക പ്രതിരോധത്തിനായി ആരോഗ്യവകുപ്പ് അടിയന്തരയോഗം വിളിച്ചു. തദ്ദേശ സ്ഥാപന പ്രതിനിധികളുടെ യോഗം ഉച്ചയ്ക്ക് 12ന് ചേരുമെന്നാണ് അറിയിച്ചിരിക്കുന്നത്.