ഹരാരെ: ഓരോ പരന്പര കഴിയുന്പോഴും കീറിയ ഷൂ ഒട്ടിക്കേണ്ട ദയനീയ അവസ്ഥയിലാണ് തങ്ങളെന്നും ഒരു സ്പോണ്സറെ ലഭിക്കാൻ സാധ്യതയുണ്ടോയെന്നുമുള്ള സിംബാബ്വെ ക്രിക്കറ്റ് താരം റയാൻ ബേളിന്റെ ട്വീറ്റ് കാണേണ്ടവർ കണ്ടു.
പശ ദൂരെക്കളയാനുള്ള സമയമായി, ഞങ്ങളുണ്ട് എന്ന് പ്രമുഖ കായിക ഉപകരണ നിർമാതാക്കളായ പ്യൂമ ബേളിന്റെ ട്വീറ്റിനു മറുപടി നൽകി.
പുതിയ ഷൂ വാങ്ങാൻ പണമില്ലാത്തതിനാൽ ഓരോ പരന്പര കഴിയുന്പോഴും കേടുവന്ന ഷൂ ഒട്ടിച്ച് വീണ്ടും ഉപയോഗിക്കേണ്ട സിംബാബ്വെ താരങ്ങളുടെ അവസ്ഥയാണ് ബേൾ പങ്കുവച്ചത്.
കീറിയ ഷൂ പശ തേച്ചുവച്ചിരിക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു ബേളിന്റെ ട്വീറ്റ്. ട്വീറ്റ് വൈറലായതോടെയാണ് സിംബാബ്വെ താരങ്ങളുടെ ക്രിക്കറ്റ് കിറ്റ് സ്പോണ്സർ ചെയ്യാൻ തയാറാണെന്നറിയിച്ച് പ്യൂമ കന്പനി രംഗത്തെത്തിയത്.