മലയാള സിനിമാ പാട്ടുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് ധോണിയുടെ രണ്ടു വയസുകാരി മകള്‍ സിവ ധോണി. മലയാളം സംസാരിക്കുകയോ അറിയുകയോ ചെയ്യാത്ത ധോണിയുടെ മകള്‍ എങ്ങനെ മലയാള സിനിമാ പാട്ട് തെറ്റാതെ പാടുന്നതെന്ന് കേട്ട് ഞെട്ടണ്ട. സംഭവം ധോണി തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ധോണിയുടെ മകളുടെ പേരിലുള്ള പേജിലാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഷെയര്‍ ചെയ്ത് നിമിഷങ്ങള്‍ക്കകം വീഡിയോ വൈറലാവുകയായിരുന്നു. കുഞ്ഞു സിവയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടും കേരളത്തില്‍ ജനിച്ചുവളര്‍ന്ന കുട്ടികള്‍ക്കുപോലും മലയാളം ശരിക്ക് അറിയാത്ത കാലത്ത് ഈ കുട്ടിയ്ക്കിതെങ്ങനെ സാധിച്ചു എന്നാശ്ചര്യപ്പെട്ടുകൊണ്ടും ധാരാളം ട്രോളുകളും ഇറങ്ങുന്നുണ്ട്. അമ്പലപ്പുഴ ഉണ്ണി കണ്ണനോടു നീ.. എന്ന ഗാനമാണ് സിവ അതിമനോഹരമായി ആലപിക്കുന്നത്.
മലയാളികളെ ഞെട്ടിച്ച് ക്രിക്കറ്റ് താരം ധോണിയുടെ രണ്ടുവയസുകാരി മകളുടെ പ്രകടനം! അമ്പലപ്പുഴ ഉണ്ണി കണ്ണനോടുനീ..എന്ന മലയാളം ഗാനം പാടുന്ന കുഞ്ഞു സിവയെ വാരിപ്പുണര്‍ന്ന് സോഷ്യല്മീഡീയയും; വീഡിയോ വൈറല്‍
