എപ്പോഴും നിരത്തിലുള്ള ഡെലിവറി തൊഴിലാളികളെ അടിയന്തര ഘട്ടങ്ങളിൽ മറ്റുള്ളവരെ സഹായിക്കാനായി പ്രാപ്തരാക്കിയിരിക്കുകയാണ് സൊമാറ്റോ.
4300 ഡെലിവറി തൊഴിലാളികൾക്കാണ് ഒറ്റ വേദിയിൽ വച്ച് പ്രാഥമിക ചികിത്സാ പരിശീലനം സൊമാറ്റോ നൽകിയത്. ഈ പരിപാടി സംഘടിപ്പിച്ചതിലൂടെ ഗിന്നസ് വേൾഡ് റിക്കാർഡിൽ ഇടംപിടിക്കാനും അവർക്ക് സാധിച്ചു.
പരിശീലനം നൽകിയതിന് പുറമേ ഡെലിവറി ജീവനക്കാരുടെ ബാഗിൽ ഫസ്റ്റ് എയ്ഡ് കിറ്റും ഇനി ഉൾപ്പെടുത്തുന്നതാണ്. ഇത്തരത്തിൽ വ്യത്യസ്തമായൊരു ആശയം നടപ്പാക്കിയതിന് സൊമാറ്റോയ്ക്ക് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹമാണ്.
സൊമാറ്റോയുടെ സിഇഒ ദീപീന്ദർ ഗോയൽ തങ്ങളുടെ നേട്ടം സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.“ഇന്നലെ മുംബൈയിൽ, 4,300 ഡെലിവറി പങ്കാളികൾക്കൊപ്പം ഒരൊറ്റ വേദിയിലെ ഏറ്റവും വലിയ പ്രഥമശുശ്രൂഷ പാഠത്തിനുള്ള ഗിന്നസ് വേൾഡ് റെക്കോർഡ് ഞങ്ങൾ നേടി. 30,000-ലധികം @zomato ഡെലിവറി പങ്കാളികൾ ഇപ്പോൾ റോഡരികിലെ അത്യാവശ്യ ഘട്ടങ്ങളിൽ വൈദ്യസഹായവും സഹായവും നൽകുന്നതിന് പ്രൊഫഷണൽ പരിശീലനം നേടിയിട്ടുണ്ട്. ഇന്ത്യയിലെ ഈ എമർജൻസി ഹീറോകൾക്ക് സല്യൂട്ട്, ഒരു വലിയ നന്ദി’ എന്നാണ് അദ്ദേഹം കുറിച്ചത്.