രാജ്യത്ത് ഫുഡ് ഡെലിവറി ആപ്പുകളുടെ ഉപയോഗം കുതിച്ചുയരുകയാണ്. ഈ വളര്‍ച്ചയ്ക്ക് കാരണം ഡെലിവറി ഏജന്‍റുമാരുടെ വിശാലമായ ശൃംഖല പിന്നിലുള്ളതാണ് . സമൂഹ മാധ്യമങ്ങളില്‍ ഇവരുടെ ബുദ്ധിമുട്ടുകള്‍, ഉപഭോക്താക്കളുമായുള്ള ഇടപെടലുകൾ തുടങ്ങിയ വീഡിയോകള്‍ പ്രത്യക്ഷപ്പെടാറുണ്ട്.
ഏതാനും ദിവസങ്ങൾക്ക് മുന്‍പ് ഒരു ഡെലിവറി ഏജന്‍റ് തന്‍റെ ബാഗില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ വൈറലായിരുന്നു. ഇതിന് വ്യത്യസ്ത പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍നിന്നുയർന്നു വന്നത്.
ട്രാഫിക്കില്‍ സിഗ്നല്‍ കാത്തിരിക്കുന്ന ഡെലിവറി ബോയ് പിന്നിലിരിക്കുന്ന ഭക്ഷണം സൂക്ഷിച്ചിരിക്കുന്ന ബാഗിനുള്ളിലേക്ക് കൈയിടുകയും, അതില്‍ നിന്നും ഒരു ചെറിയ ഭക്ഷണവസ്തു എടുത്ത് കഴിക്കുകയും ചെയ്തു.
എന്നാല്‍ ട്രാഫിക് മാറി വാഹനം നീങ്ങി തുടങ്ങുമ്പോള്‍ വീഡിയോ അവസാനിച്ചു.അതേസമയം, സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു.
ഭക്ഷണം കൃത്യമായി അടച്ചുപൂട്ടുക അതില്‍ കൃത്രിമം കാണിക്കാന്‍ പാടില്ല, അത് അയാളുടെ സ്വന്തം ഭക്ഷണമാകാം, മനുഷ്യരാകില്ലേ വിശപ്പുണ്ടാകില്ലെ? എന്നിങ്ങനെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം കമന്‍റുകൾവീഡിയോയ്ക്ക് താഴെ വന്നിരുന്നു.