വെജിറ്റേറിയൻ ഫുഡ് ഓർഡറിന് പകരം മാംസാഹാരം തെറ്റായി വിതരണം ചെയ്തതിന് ഓൺലൈൻ ഫുഡ് ഓർഡർ ആൻഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്ക് ഒരു ലക്ഷം രൂപ പിഴ.
ജോധ്പൂരിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറമാണ് സൊമാറ്റോയ്ക്ക് പിഴ ചുമത്തിയത്. ഉത്തരവിനെതിരെ അപ്പീൽ ഫയൽ ചെയ്യാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഉപഭോക്തൃ സംരക്ഷണ നിയമം 2019 ലംഘിച്ചതിനാണ് പിഴ.
പിഴ തുകയും വ്യവഹാരച്ചെലവും, സൊമാറ്റോയും ഭക്ഷണം നൽകിയ മക്ഡൊണാൾഡും സംയുക്തമായി വഹിക്കണം.
സൊമാറ്റോ ഭക്ഷണ വിൽപനയ്ക്കുള്ള ഒരു ഫെസിലിറ്റേറ്റർ മാത്രമാണെന്നും സേവനത്തിലെ എന്തെങ്കിലും പോരായ്മകൾക്കും ഓർഡർ/ഓർഡറിന്റെ പൊരുത്തക്കേട്, ഗുണനിലവാരം എന്നിവയിലൂടെയുള്ള ഡെലിവറിക്ക് റെസ്റ്റോറന്റും ഉത്തരവാദിയാണെന്നും അവർ വ്യക്തമാക്കി.