മൃഗങ്ങളുടെ ഞെട്ടിപ്പിക്കുന്ന വീഡിയോകൾ പലപ്പോഴും ഇന്റർനെറ്റിൽ വൈറലാകാറുണ്ട്. അടുത്തിടെ, അത്തരമൊരു വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി. ഒരു സ്ത്രീ നീന്തൽക്കുളത്തിൽ കടുവയുമായി ആസ്വദിച്ച് നീന്തുന്നതാണ് സംഭവം.
റിയോ ലില്ലി എന്നാണ് ഈ യുവതിയുടെ പേര്. അമേരിക്കയിലെ കാലിഫോർണിയയിൽ നിന്നുള്ള യുവതി മർട്ടിൽ ബീച്ച് സഫാരി എന്ന മൃഗശാല നടത്തുകയാണ്. ആനകൾ, സിംഹങ്ങൾ, കടുവകൾ, ഗൊറില്ലകൾ എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങൾ ഈ മൃഗശാലയിലുണ്ട്. ഈ മൃഗങ്ങൾ ആളുകളെ ആക്രമിക്കുകയില്ല. ഇവയ്ക്കൊപ്പം ചിത്രങ്ങൾ എടുക്കാൻ അങ്ങോട്ടേക്ക് ആളുകൾ പോകുന്നുണ്ട്.
വൈറൽ വീഡിയോയിൽ നീന്തൽക്കുളത്തിനുള്ളിൽ കടുവ റിയോയുടെ പുറകിൽ സുഖമായി ഇരിക്കുന്നത് കാണാം. അവളും വളരെ സന്തോഷവതിയായാണ്. ‘എൻ്റെ കടുവ സുഹൃത്ത് ലക്ഷ്മണൻ’ എന്ന അടിക്കുറിപ്പോടെയാണ് അവർ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കടുവയും അവളെ ഒന്ന് നോക്കി എന്നിട്ട് അവളുടെ പുറകിൽ സുഖമായി ഇരിക്കുന്നു. ഈ വീഡിയോ റിയോ തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വീഡിയോയ്ക്ക് ഇതുവരെ 23 ലക്ഷത്തിലധികം വ്യൂസ് ലഭിച്ചിട്ടുണ്ട്. അതേസമയം, ഒരു ലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. ആയിരക്കണക്കിന് ആളുകൾ ഇത് ഷെയർ ചെയ്യുകയും ചെയ്തു. വീഡിയോയ്ക്ക് നിരവധി കമന്റുകളും വന്നിട്ടുണ്ട്.