ന്യൂഡൽഹി: ഗൗരവമായ സൂം മീറ്റിനിടെ പ്രണയം പൂവിട്ടാലോ. ആ ഒരു അര നിമിഷം ഗൗരവചർച്ചയുടെ മൂഡാകെ മാറ്റും.
പ്രണയ നിമിഷങ്ങൾ നെറ്റിലായാലോ. വൈറൽ പറവായി പാറിനടക്കും.
അത്തരമൊരു നിമിഷം വ്യവസായിയായ ഹർഷ് ഗോയങ്ക ട്വീറ്റ് ചെയ്തതോടെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു.
മഹിന്ദ്ര ഗ്രൂപ് ചെയർമാർ ആനന്ദ് മഹീന്ദ്രയും ഈ വീഡിയോയോട് പ്രതികരിച്ചതോടെ സംഭവം വൈറലാകുകയും ചെയ്തു.
സൂം മീറ്റിംഗിൽ ഗൗരവ ചർച്ചകൾ നടക്കുന്നതിനിടെ ഭർത്താവിനെ ചുംബിക്കാൻ ഭാര്യ ശ്രമിക്കുന്നതിന്റെ വീഡിയോയാണ് വൈറലായത്.
സൂം മീറ്റിംഗ് നടക്കുന്നതിനിടെ മുറിയിലേക്ക് എത്തിയ ഭാര്യ, ഭർത്താവിനെ ചുംബിക്കാൻ ആഞ്ഞു.
ഉടനെ ലാപ്ടോപ്പിലേക്ക് ചൂണ്ടിക്കാട്ടി ഭർത്താവ് ഭാര്യക്ക് മുന്നറിയിപ്പ് നൽകുന്നു.
സംഭവം കൈവിട്ടുപോയെന്ന് മനസിലാക്കിയ പാവം ഭാര്യ ചെറുപുഞ്ചിരികൊണ്ട് ചമ്മൽ മറച്ചു.
15 സെക്കൻഡ് മാത്രം നീണ്ടുനിൽക്കുന്ന വൈറൽ പ്രണയ നിമിഷം നിരവധി പേരാണ് റീ ട്വീറ്റ് ചെയ്തത്.
ഒറ്റ ദിവസംകൊണ്ട് രണ്ട് ലക്ഷത്തിൽ ഏറെ പേർ ഈ വീഡിയോ കണ്ടു.