ഐസ്വാൾ: ഡോക്ടറോട് അപമര്യാദയായി പെരുമാറിയ മകളുടെ പേരിൽ പരസ്യമായി മാപ്പ് ചോദിച്ച് മിസോറാം മുഖ്യമന്ത്രി സോറാം തംഗ.
മകളുടെ പെരുമാറ്റത്തെ ഒരു തരത്തിലും ന്യായീകരിക്കുന്നില്ലെന്നും ഔദ്യോഗിക ഇൻസ്റ്റഗ്രാമിലെ പോസ്റ്റിൽ മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഏകമകൾ മിലാരി കഴിഞ്ഞദിവസം ഒരു ക്ലിനിക്കിലെ ഡോക്ടറെ തല്ലുന്നതിന്റെ വീഡിയോദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
എണ്ണൂറിലേറെ ഡോക്ടർമാർ പങ്കെടുത്ത പ്രതിഷേധസമരത്തിനു പുറമേ ഐഎംഎ മിസോറാം ഘടകം അംഗങ്ങളായ ഡോക്ടർമാർ കറുത്ത ബാഡ്ജ് ധരിച്ച് ജോലിക്കെത്തുകയും ചെയ്തതോടെയാണ് ക്ഷമായാചനം.
അടിയേറ്റ ഡോക്ടറെ സന്ദർശിച്ചിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.