രാജ്യത്ത് ശൈശവ വിവാഹം നിരോധിച്ചിട്ടുള്ളതാണെങ്കിലും പലയിടത്തും ഒളിഞ്ഞും തെളിഞ്ഞും ഇപ്പോഴും ഇത് നടന്നു വരുന്നുണ്ട്. ജാര്‍ഖണ്ഡില്‍ 12കാരി ദിവസങ്ങളുടെ വ്യത്യാസത്തില്‍ രണ്ടു തവണയാണ് വിവാഹിതയായത്.
ഒടുവില്‍ വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഇടപെടലാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. ജാര്‍ഖണ്ഡിലെ റായ്ഘട്ട് ജില്ലയിലാണ് സംഭവം.ചിലരുടെ ഇടപെടല്‍ മൂലം 17 വയസുകാരനും ആയുള്ള പന്ത്രണ്ട് വയസ്സുകാരിയുടെ വിവാഹത്തിന് തടയിടാന്‍ പറ്റി.
എന്നാല്‍ ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയും പെണ്‍കുട്ടി വിവാഹിതയായി. ഈയാഴ്ച പ്രായപൂര്‍ത്തിയാകാത്ത ഈ പെണ്‍കുട്ടി അമ്മാവന്റെ വീട്ടില്‍ താമസിക്കാന്‍ പോയിരുന്നു.അവിടെ വെച്ച് അമ്മാവന് പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയായിരുന്നു.
ഈ സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സമൂഹത്തിലുണ്ടാകുന്ന അപമാനം സഹിക്കാന്‍ വയ്യാതെ ഗീറിര് ജില്ലയില്‍നിന്നുള്ള 17 വയസ്സുകാരനുമായിട്ടുള്ള വിവാഹം പെട്ടെന്ന് ഉറപ്പിക്കുകയായിരുന്നു.
വീട്ടുകാരുടെ ഇഷ്ടത്തിനനുസരിച്ച് ആണ് വിവാഹം നടന്നതെന്ന് പിന്നീട് പെണ്‍കുട്ടി പറഞ്ഞു. തന്റെ അച്ഛന് അദ്ദേഹത്തിന്റെ ആഗ്രഹത്തിനനുസരിച്ച് വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടുവെന്നും വരനെ കുറിച്ച് തനിക്കൊന്നും അറിയില്ലയെന്നും നാലാംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി വ്യക്തമാക്കി.
അതേസമയം തനിക്ക് വിവാഹം കഴിക്കാന്‍ താല്പര്യം ഇല്ല എന്നും തന്റെ അളിയന് ആണ് ഇവിടെ എത്തിച്ചതെന്നും ആണ്‍കുട്ടി പറഞ്ഞു. വിവാഹിതനായാല്‍ തന്റെ ജീവിതം കൂടുതല്‍ മെച്ചപ്പെടുമെന്ന് തന്നോട് പറഞ്ഞതായി ആണ്‍കുട്ടി പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി വിവാഹിതയാകാന്‍ പോകുന്ന വിവരം അറിഞ്ഞപ്പോള്‍ അക്കാര്യം അപ്പോള്‍ തന്നെ പോലീസില്‍ അറിയിക്കുകയായിരുന്നുവെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡന്റ് പറഞ്ഞു.
തുടര്‍ന്ന് പോലീസും കമ്മിറ്റിയും സംഭവസ്ഥലത്തും എത്തുകയും പെണ്‍കുട്ടിയെ വിവാഹത്തില്‍ നിന്നും രക്ഷപ്പെടുത്തുകയും ചെയ്തു.കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി.സംഭവത്തില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കും