അച്ഛനൊപ്പം ട്രെയിനില്‍ യാത്ര ചെയ്ത പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത് 50 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍.
അഞ്ചുപേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നതെന്ന് പെണ്‍കുട്ടിയും പിതാവും വെളിപ്പെടുത്തിയത്.
എറണാകുളത്തുനിന്ന് യാത്ര പുറപ്പെട്ട തീവണ്ടിയില്‍ ഇരിങ്ങാലക്കുട വരെയുള്ള വിവിധ സ്റ്റേഷനുകളിലായി ഇവര്‍ ഇറങ്ങിപ്പോയെന്നും പരാതിക്കാര്‍ പറയുന്നു.
തക്കസമയത്ത് മലപ്പുറം സ്വദേശിയുടെ ഇടപെടലാണ് രക്ഷയായതെന്ന് പെണ്‍കുട്ടി പറഞ്ഞു.തന്റെ കയ്യില്‍ നിന്ന് ഫോണ്‍ തട്ടിപ്പറിച്ചെന്നും പെണ്‍കുട്ടി ഒരു ദൃശ്യമാധ്യമത്തോട് പ്രതികരിച്ചു.
ശനിയാഴ്ച രാത്രി എറണാകുളത്ത് നിന്ന് വരുകയായിരുന്ന തൃശ്ശൂര്‍ സ്വദേശികളായ അച്ഛനും മകള്‍ക്കും നേരെയാണ് അതിക്രമമുണ്ടായത്.
കുട്ടിയുടെ ശരീരത്തില്‍ മോശമായി സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും, അശ്ലീലം പറഞ്ഞു ചെയ്തെന്നുമായിരുന്നു പരാതി. 50 വയസ്സിനു മുകളില്‍ പ്രായമുള്ള അഞ്ചു പേരാണ് അതിക്രമം കാട്ടിയതെന്നാണ് വിവരം.
ലൈംഗികാധിക്ഷേപപരമായ പെരുമാറ്റമാണ് ഉണ്ടായതെന്നും പെണ്‍കുട്ടിയും പിതാവും പറഞ്ഞു. ഗുരുവായൂര്‍ എക്സ്പ്രെസിലായിരുന്നു അതിക്രമ ശ്രമം.
എതിര് വശത്തിരുന്ന അഞ്ചു പേരാണ് മോശമായി പെരുമാറിയതെന്നാണ് പരാതി. കാലില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും മോശമായി അശ്ലീല കമന്റുകള്‍ പറയുകയും ചെയ്തു.
പെണ്‍കുട്ടി ഇവരുടെ മോശം പെരുമാറ്റം വീഡിയോയില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കവെ കുട്ടിയുടെ ഫോണ്‍ സംഘം തട്ടിപ്പറിച്ചു.
ഇത് ചെറുക്കാന്‍ ശ്രമിച്ച മലപ്പുറം സ്വദേശിയായ യുവാവ് ഫാസിലിനെ പ്രതികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്.
ഇവര്‍ ആറുപേരും ആലുവ മുതല്‍ ഇരിങ്ങാലക്കുട വരെയുള്ള സ്ഥലങ്ങളിലായി ഇറങ്ങിയെന്നാണ് പെണ്‍കുട്ടിയും അച്ഛനും പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. സിസിടിവി കേന്ദ്രീകരിച്ച് ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.
ശനിയാഴ്ച രാത്രി 7.50-ന് എറണാകുളം ജംഗ്ഷനില്‍നിന്ന് ഗുരുവായൂരിലേക്ക് പുറപ്പെട്ട സ്പെഷ്യല്‍ എക്സ്പ്രസ് തീവണ്ടിയിലാണ് അച്ഛനൊപ്പം യാത്ര ചെയ്ത 16-കാരിക്ക് നേരേയാണ് അതിക്രമമുണ്ടായത്.
തീവണ്ടി എറണാകുളം നോര്‍ത്ത് സ്റ്റേഷന് പിന്നിട്ടതോടെ അഞ്ചംഗസംഘം പെണ്‍കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും അശ്ലീലം പറയുകയുമായിരുന്നു.
പെണ്‍കുട്ടിയുടെ പിതാവ് ഇതിനെ എതിര്‍ത്തപ്പോള്‍ ഇവര്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഇടപ്പള്ളി സ്റ്റേഷനില്‍വെച്ച് പിതാവ് തീവണ്ടിയിലെ ഗാര്‍ഡിനെ വിവരമറിയിച്ചു.
സംഭവം പോലീസില്‍ അറിയിക്കാമെന്നും തൊട്ടടുത്ത സ്റ്റേഷനില്‍നിന്ന് പോലീസ് നടപടിയുണ്ടാകുമെന്നുമായിരുന്നു ഗാര്‍ഡിന്റെ മറുപടി. എന്നാല്‍ തീവണ്ടി ആലുവ സ്റ്റേഷനിലെത്തിയിട്ടും പോലീസുകാര്‍ വന്നില്ല.
അഞ്ചംഗസംഘത്തിന്റെ ഉപദ്രവം ഏറിയപ്പോഴാണ് മലപ്പുറം സ്വദേശിയായ ഒരു യുവാവ് പ്രതികരിച്ചത്.
ഇയാളെ മര്‍ദിക്കാനായിരുന്നു പിന്നീട് അക്രമിസംഘത്തിന്റെ ശ്രമം. ഇതിന്റെ ചില ദൃശ്യങ്ങള്‍ പെണ്‍കുട്ടി മൊബൈല്‍ഫോണില്‍ പകര്‍ത്തിയിട്ടുണ്ട്.
രാത്രിയായതിനാല്‍ തീവണ്ടിയില്‍ യാത്രക്കാരും കുറവായിരുന്നു. ഉണ്ടായിരുന്ന മറ്റുള്ളവരാരും വിഷയത്തില്‍ ഇടപെട്ടതുമില്ല.
ഇതിനിടെ, ഇരിങ്ങാലക്കുട വരെയുള്ള വിവിധ സ്റ്റേഷനുകളിലായി സംഘത്തിലെ അഞ്ചുപേരും ഇറങ്ങിപ്പോയിരുന്നു.
തീവണ്ടി പിന്നീട് തൃശ്ശൂരില്‍ എത്തിയപ്പോളാണ് അച്ഛനും മകളും റെയില്‍വേ പോലീസില്‍ പരാതി നല്‍കിയത്.
സംഭവത്തില്‍ പ്രതികളായ അഞ്ചുപേര്‍ക്കെതിരേയും പോക്സോ നിയമപ്രകാരമാണ് റെയില്‍വേ പോലീസ് കേസെടുത്തിരിക്കുന്നത്.
പ്രതികളെല്ലാം തീവണ്ടിയില്‍ പതിവായി യാത്ര ചെയ്യുന്ന സീസണ് ടിക്കറ്റുകാരാകാമെന്നാണ് പോലീസിന്റെ നിഗമനം.
ഇതിന്റെ അടിസ്ഥാനത്തില്‍ സീസണ് ടിക്കറ്റുകാരുടെ വിവരങ്ങളും വിവിധ സ്റ്റേഷനുകളിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളും പോലീസ് ശേഖരിച്ചുവരികയാണ്.
പ്രതികളില്‍ ഒരാളെ പൊലീസ് തിരിച്ചറിഞ്ഞതായും സൂചനയുണ്ട്. എന്നാല്‍ ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വൈകാതെ തന്നെ മുഴുവന്‍ പ്രതികളും പിടിയിലാകുമെന്നാണ് പോലീസ് നല്കുന്ന സൂചന.