ക​ളി​ക്കി​ടെ കണ്ടെത്തിയത് 1,800 വർഷം പഴക്കമുള്ള വെ​ള്ളി​നാ​ണ​യം

ബെ​ർ​ലി​ൻ: ജ​ര്‍​മ​നി​യി​ലെ എ​ട്ടു​വ​യ​സു​കാ​ര​നാ​യ ജാ​ര്‍​ണെ എ​ന്ന സ്‌​കൂ​ള്‍ വി​ദ്യാ​ർ​ഥി​ക്ക് മ​ണ്ണി​ൽ ക​ളി​ക്ക​വേ ഒ​രു വെ​ള്ളി​നാ​ണ​യം കി​ട്ടി.

തു​ട​ർ​ന്നു ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ ആ ​നാ​ണ​യ​ത്തി​ന്‍റെ ച​രി​ത്ര​മ​റി​ഞ്ഞ​വ​ർ അ​ദ്ഭു​ത​പ്പെ​ട്ടു. ര​ണ്ടാം നൂ​റ്റാ​ണ്ടി​ല്‍ ഉ​പ​യോ​ഗ​ത്തി​ലി​രു​ന്ന പു​രാ​ത​ന റോ​മ​ന്‍ ഡെ​നാ​റി​യ​സ് നാ​ണ​യം ആ​യി​രു​ന്നു അ​ത്. 1,800 വ​ര്‍​ഷ​ത്തെ പ​ഴ​ക്കം!

പു​രാ​വ​സ്തു ഗ​വേ​ഷ​ക​നാ​യ ഉ​ട ഹാ​ലെ​യാ​ണ് നാ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യ​ത്. പ​ണ​പ്പെ​രു​പ്പ​ത്തി​ന്‍റെ കാ​ല​ത്തു നി​ര്‍​മി​ക്ക​പ്പെ​ട്ട​തി​നാ​ല്‍ വ​ള​രെ​ചെ​റി​യ അ​ള​വി​ലു​ള്ള വെ​ള്ളി​മാ​ത്ര​മാ​ണ് നാ​ണ​യ​ത്തി​ൽ ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.

നാ​ണ​യ​ത്തി​ന്‍റെ ഭാ​രം ഒ​രു ഔ​ണ്‍​സി​ല്‍ താ​ഴെ മാ​ത്രം. എ​ഡി 161 മു​ത​ല്‍ എ​ഡി 180 വ​രെ റോ​മാ സാ​മ്രാ​ജ്യം ഭ​രി​ച്ചി​രു​ന്ന മാ​ര്‍​ക്ക​സ് ഔ​റേ​ലി​യ​സ് ച​ക്ര​വ​ര്‍​ത്തി​യു​ടെ കാ​ല​ത്താ​ണു പു​തു​താ​യി ക​ണ്ടെ​ത്തി​യ നാ​ണ​യം നി​ര്‍​മി​ച്ച​ത്.

നാ​ണ​യം ക​ണ്ടെ​ത്തി​യ ജ​ര്‍​മ​നി​യു​ടെ പ്ര​ദേ​ശം റോ​മ​ൻ സാ​മ്രാ​ജ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ക​ണ്ടെ​ത്ത​ല്‍ അ​സാ​ധാ​ര​ണ​മാ​ണ്.

ബാ​ര്‍​ട്ട​ര്‍ സ​മ്പ്ര​ദാ​യ​പ്ര​കാ​ര​മോ, കൂ​ലി​പ്പ​ട​യാ​ളി​ക​ള്‍​ക്കു​ള്ള പ​ണ​മോ ആ​യി നാ​ണ​യ​ങ്ങ​ള്‍ റോ​മാ സാ​മ്രാ​ജ്യ​ത്തി​ന്‍റെ അ​തി​ര്‍​ത്തി​ക്ക​പ്പു​റ​ത്തേ​ക്കു വ​ന്നി​രി​ക്കാ​മെ​ന്നാ​ണ് ഗ​വേ​ഷ​ക​ര്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

Related posts

Leave a Comment