നല്ല ബെസ്റ്റ് ‘കഞ്ചന്‍ ഫാമിലി’ ! കുടുംബയാത്രയെന്ന പേരില്‍ 200 കിലോ കഞ്ചാവ് കാറില്‍ കടത്തി; യുവതി അടക്കം മൂന്നു പേര്‍ പിടിയില്‍…

ആന്ധ്രാപ്രദേശില്‍ നിന്ന് കാറില്‍ കടത്തിക്കൊണ്ടു വന്ന 200 കിലോ കഞ്ചാവ് കഞ്ചാവ് എറണാകുളം അങ്കമാലിക്കടുത്ത് കറുകുറ്റിയില്‍ പൊലീസ് പിടികൂടി.

സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിയായ യുവതിയും രണ്ട് യുവാക്കളും പിടിയിലായി കുടുംബമായുള്ള യാത്ര എന്ന വ്യാജേനയാണ് ഇവര്‍
സംസ്ഥാന അതിര്‍ത്തി കടത്തി കഞ്ചാവ് കൊണ്ടുവന്നത്.

എന്നാല്‍ ദേശീയ പാതയിലൂടെ കാറില്‍ ലഹരിമരുന്ന് കടത്തുന്നു എന്ന് എറണാകുളം റൂറല്‍ പൊലീസിന് ലഭിച്ച രഹസ്യവിവരം ലഭിച്ചിരുന്നു.

ഇതനുസരിച്ച് രാത്രി നടത്തിയ വാഹനപരിശോധനയിലാണ് കാറില്‍ ഒളിപ്പിച്ച് കടത്തിയ കഞ്ചാവ് കണ്ടെടുത്തത്. പെരുമ്പാവൂര്‍ കാഞ്ഞിരക്കാട്ട് കളപ്പുരയ്ക്കല്‍ വീട്ടില്‍ അനസ്, ഫൈസല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി വര്‍ഷയേയും പോലീസ് അറസ്റ്റ് ചെയ്തു.

രണ്ട് കിലോ വീതമടങ്ങുന്ന പ്രത്യേക ബാഗുകളിലാക്കി കാറിന്റെ ഡിക്കിയിലും സീറ്റിനടിയിലും ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.

ആന്ധ്രയില്‍ നിന്നും 2000 മുതല്‍ 3000 രൂപക്കാണ് കഞ്ചാവ് ഇവര്‍ വാങ്ങിയിരുന്നത്. അത് കേരളത്തിലെത്തിച്ച് 20,000 മുതല്‍ 30,000 രൂപക്ക് വരെയാണ് വില്പന നടത്തുന്നത്.

ഇതരസംസ്ഥാനങ്ങളില്‍ നിന്ന് മുമ്പും ഇവര്‍ സമാനമായ രീതിയില്‍ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നാണ് വിവരം. രണ്ടു വാഹനങ്ങളിലായി സഞ്ചരിക്കുകയാണ് ഇവരുടെ രീതി.

അനസും ഒപ്പമുണ്ടായിരുന്ന സ്ത്രീയും കഞ്ചാവ് കടത്തുന്ന വാഹനത്തിന് പൈലറ്റായി സഞ്ചരിക്കും. റോഡില്‍ വാഹന പരിശോധന ഉണ്ടെങ്കില്‍ മുമ്പേ പോകുന്ന ഇവര്‍ കഞ്ചാവുമായി പിന്നാലെ വരുന്ന ഫൈസലിനെ അറിയിക്കും.

തങ്ങള്‍ കുടുംബമായി യാത്ര കഴിഞ്ഞ് വരികയാണെന്നാകും അനസ് പരിശോധനയ്‌ക്കെത്തുന്ന പോലീസുകാരോട് പറയുക. ഇത്തരത്തിലായിരുന്നു പോലീസിനെ കബളിപ്പിച്ചിരിരുന്നത്. ഇവര്‍ നിരവധി തവണ കേരളത്തിലേക്ക കഞ്ചാവ് കടത്തിയതായാണ് വിവരം.

Related posts

Leave a Comment