ജ്വല്ലറിയില്‍ മോഷണം നടത്തിയ കേസിലെ പ്രതിയുടെ വയറ്റില്‍ നിന്നു കിട്ടിയത് 35 ഗ്രാം സ്വര്‍ണം. തൃശൂര്‍ മുകുന്ദപുരം താലൂക്കിലെ ആമ്പല്ലൂര്‍ സ്വദേശി ഷിബു (48)വിന്റെ വയറ്റില്‍നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്.
സുള്ള്യ, പുത്തൂര്‍ എന്നിവിടങ്ങളില്‍ നടന്ന മോഷണ കേസുമായി ബന്ധപ്പെട്ട് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ ഇയാളുടെ വയറ്റില്‍ സ്വര്‍ണം കണ്ടെത്തുകയും അത് പുറത്തെടുക്കുകയുമായിരുന്നു.
ഇയാള്‍ക്കൊപ്പം കണ്ണൂര്‍ തളിപ്പറമ്പ് താലൂക്കിലെ ആലക്കോട് പാതമ്പാറ സ്വദേശി തങ്കച്ചന് (50) എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ഇയാളെ റിമാന്‍ഡ് ചെയ്തു.