കൊറോണ ലക്ഷങ്ങളുമായി കോട്ടയം മെഡിക്കൽ കോളജിൽ ഒരാളെക്കൂടി അഡ്മിറ്റ് ചെയ്തു; ചൈനയിൽ മെഡിക്കൽ വിദ്യാർഥിയാണ് കാഞ്ഞിരപ്പള്ളി സ്വദേശി

ഗാ​ന്ധി​ന​ഗ​ർ: കൊ​റോ​ണ ല​ക്ഷ​ണ​ങ്ങ​ളോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഒ​രാ​ളെ​ക്കൂ​ടി പ്ര​വേ​ശി​പ്പി​ച്ചു. ചൈ​ന​യി​ൽ പഠിക്കുന്ന കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​യേ​യാ​ണ് ഇ​ന്ന​ലെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.

തൃ​ശൂ​രി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വി​ദ്യാ​ർ​ഥി​യോ​ടൊ​പ്പം എ​ത്തി​യി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​യെ​ന്ന നി​ല​യി​ൽ അ​തീ​വ ജാ​ഗ്ര​ത​യോ​ടെ​യാ​ണു പ​രി​ച​രി​ക്കു​ന്ന​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വൈക്കം സ്വ​ദേ​ശി​നിയാ​യ വീ​ട്ട​മ്മ​യ്ക്കും മ​ക​ൾ​ക്കും കൊ​റോ​ണ വൈ​റ​സ് രോ​ഗ​ബാ​ധ​യി​ല്ലെ​ന്നു ക​ണ്ടെ​ത്തി. ആ​ല​പ്പു​ഴ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി​യി​ൽ ന​ട​ത്തി​യ ആ​ദ്യ​പ​രി​ശോ​ധ​ന​യി​ൽ വൈ​റ​സ് നെ​ഗ​റ്റീ​വെ​ന്ന് ക​ണ്ടെ​ത്തി.

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ നി​ന്നു​കൊ​ണ്ടു​വ​ന്ന വി​ദ്യാ​ർ​ഥി​യെ ഐ​സൊലേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​നാ​ണ് പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. 84പേ​ർ വീ​ടു​ക​ളി​ൽ ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment