ജെ​സ്ന തി​രോ​ധാ​നം ;കേ​സി​ന്‍റെ അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്തു സി​ബി​ഐ ;എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു


തി​രു​വ​ന​ന്ത​പു​രം: ജെ​സ്ന​യു​ടെ തി​രോ​ധാ​നം സം​ബ​ന്ധി​ച്ച കേ​സി​ന്‍റെ അ​ന്വേ​ഷ​ണം സി​ബി​ഐ ഏ​റ്റെ​ടു​ത്തു. അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത് സി​ബി​ഐ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. എ​ഫ്ഐ​ആ​ർ തി​രു​വ​ന​ന്ത​പു​രം സി​ബി​ഐ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു.

ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം തി​രു​വ​ന​ന്ത​പു​രം സി​ബി​ഐ യൂ​ണി​റ്റാ​ണ് കേ​സ് അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്.ജ​സ്ന​യു​ടെ തി​രോ​ധാ​ന​ത്തി​നു പി​ന്നി​ൽ അ​ന്ത​ർ സം​സ്ഥാ​ന ബ​ന്ധ​ങ്ങ​ളു​ണ്ടെ​ന്ന് നേ​ര​ത്തെ സി​ബി​ഐ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

2018 മാ​ർ​ച്ച് 22 നാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്ഡി കോ​ളജ് വി​ദ്യാ​ർ​ഥി​നി​യാ​യ ജ​സ്ന​യെ കാ​ണാ​താ​കു​ന്ന​ത്. സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്‌​യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഭി​ജി​ത്, ജ​സ്ന​യു​ടെ സ​ഹോ​ദ​ര​ൻ ജെ​യ്സ് ജോ​ൺ എ​ന്നി​വ​ർ ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു.

Related posts

Leave a Comment