കാ​ട്ടു​കോ​ഴി​യ്ക്ക് എ​ന്തു സം​ക്രാ​ന്തി ! ലോ​ക ടൂ​റി​സം ദി​ന​ത്തി​ല്‍ കേ​ര​ളം സ്തം​ഭി​പ്പി​ക്കാ​ന്‍ ഹ​ര്‍​ത്താ​ലു​മാ​യി പാ​ര്‍​ട്ടി​ക​ള്‍…

അ​ങ്ങ​നെ കേ​ര​ള​ത്തി​ലെ ഗ​വ​ണ്‍​മെ​ന്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും രാ​ഷ്ട്രീ​യ​ക്കാ​ര്‍​ക്കു​മെ​ല്ലാം സ​ന്തോ​ഷം പ​ക​രു​ന്ന ഒ​രു ഹ​ര്‍​ത്താ​ല്‍ കൂ​ടി വ​ര​വാ​യി. അ​തും ലോ​ക വി​നോ​ദ​സ​ഞ്ചാ​ര ദി​ന​ത്തി​ല്‍.

കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്റെ കാ​ര്‍​ഷി​ക ന​യ​ങ്ങ​ള്‍​ക്കെ​തി​രേ ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന ഹ​ര്‍​ത്താ​ലി​ന്, മ​റ്റെ​ന്തു കാ​ര്യ​ത്തി​നും എ​തി​ര​ഭി​പ്രാ​യ​മു​ള്ള ഭ​ര​ണ-​പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ള്‍ ഒ​ന്ന​ട​ങ്കം പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

ഹ​ര്‍​ത്താ​ലി​ല്‍ കേ​ര​ളം സ്തം​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പു വ​രു​ത്താ​ന്‍ ഈ ​രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ളു​ടെ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളും ഹ​ര്‍​ത്താ​ലി​നു പി​ന്തു​ണ ന​ല്‍​കി​യി​ട്ടു​ണ്ട്.

കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ല്‍ ത​ക​ര്‍​ന്ന​ടി​ഞ്ഞ ടൂ​റി​സം മേ​ഖ​ല ഒ​ന്നു പ​ച്ച​പി​ടി​ച്ചു വ​രു​മ്പോ​ഴാ​ണ് വി​നോ​ദ​സ​ഞ്ചാ​ര ദി​ന​ത്തി​ല്‍ ത​ന്നെ ഹ​ര്‍​ത്താ​ല്‍ വ​രു​ന്ന​ത്.

ഉ​ത്ത​രേ​ന്ത്യ​ന്ത്യ​ന്‍ ടൂ​റി​സ്റ്റു​ക​ള്‍​ക്കും വി​ദേ​ശ ടൂ​റി​സ്റ്റു​ക​ള്‍​ക്കും ഇ​ത് ഒ​രു​പോ​ലെ തെ​റ്റാ​യ സ​ന്ദേ​ശ​യ​മാ​യി​രി​ക്കും ന​ല്‍​കു​ക​യെ​ന്നു​റ​പ്പ്.

ഒ​രാ​ള്‍​ക്കു പോ​ലും പു​റ​ത്തി​റ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം വ​രു​മ്പോ​ള്‍ എ​ങ്ങ​നെ​യാ​ണ് ടൂ​റി​സം വി​ക​സി​ക്കു​ക​യെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍ ചോ​ദി​ക്കു​ന്നു.

കേ​ര​ള​ത്തി​ലെ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ന്നു വ​രു​ന്ന സ​മ​യ​ത്ത് ഹ​ര്‍​ത്താ​ല്‍ ഒ​ഴി​വാ​ക്ക​പ്പെ​ടേ​ണ്ട​താ​യി​രു​ന്നു എ​ന്ന് അ​ബാ​ദ് ഹോ​ട്ട​ല്‍​സ് ആ​ന്‍​ഡ് റി​സോ​ര്‍​ട്ട് എം​ഡി റി​യാ​സ് അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.

പ​ണി​മു​ട​ക്ക് രാ​ജ്യ​വ്യാ​പ​ക​മാ​ണെ​ങ്കി​ലും ര​ണ്ടോ മൂ​ന്നോ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ മാ​ത്ര​മേ ഇ​ത് ജ​ന​ജീ​വി​തം സ്തം​ഭി​പ്പി​ക്കു​ക​യു​ള്ളൂ. അ​തി​ലൊ​ന്നാ​ണ് കേ​ര​ളം എ​ന്ന​തി​ല്‍ മ​ല​യാ​ളി​ക​ള്‍​ക്ക് ‘അ​ഭി​മാ​നി​ക്കാം’.

ഇ​പ്പോ​ള്‍ പൊ​തു​വെ സം​സ്ഥാ​ന​ത്തേ​ക്ക് അ​ന്യ​സം​സ്ഥാ​ന,വി​ദേ​ശ ടൂ​റി​സ്റ്റു​ക​ളു​ടെ വ​ര​വ് കു​റ​വാ​ണെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഇ​പ്പോ​ള്‍ സം​സ്ഥാ​ന​ത്തെ വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന​തി​ല്‍ ബ​ഹു​ഭൂ​രി​പ​ക്ഷ​വും മ​ല​യാ​ളി​ക​ള്‍ ത​ന്നെ​യാ​ണ്.

എ​ന്നാ​ല്‍ ത​ദ്ദേ​ശീ​യ​രാ​യ ടൂ​റി​സ്റ്റു​ക​ള്‍ കു​റെ​യ​ധി​കം വ​ന്ന​തു കൊ​ണ്ട് മാ​ത്രം കേ​ര​ള​ത്തി​ന്റെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല വി​ക​സി​ക്ക​പ്പെ​ടു​ക​യി​ല്ലെ​ന്ന​ത് സ്പ​ഷ്ട​മാ​ണ്.

ഈ ​ഹ​ര്‍​ത്താ​ല്‍ ഇ​ട​തു​മു​ന്ന​ണി​യു​ടെ നി​ല​പാ​ടു മാ​റ്റം കൂ​ടി​യാ​ണ്. ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന ഹ​ര്‍​ത്താ​ല്‍ ഒ​ഴി​വാ​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് മു​മ്പ് പ​ല​ത​വ​ണ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​യാ​ളു​ക​ളാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും പാ​ര്‍​ട്ടി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ഈ ​ഹ​ര്‍​ത്താ​ല്‍ വി​ജ​യി​പ്പി​ക്കാ​ന്‍ മു​ന്‍​പ​ന്തി​യി​ലു​ള്ള​തും ഇ​വ​രൊ​ക്കെ​ത്ത​ന്നെ​യാ​ണെ​ന്ന​താ​ണ് വ​സ്തു​ത.

എ​ന്തി​നും ഏ​തി​നും ഹ​ര്‍​ത്താ​ല്‍ പ്ര​ഖ്യാ​പി​ക്കു​ന്ന കേ​ര​ള​ത്തി​ല്‍​ത്ത​ന്നെ​യാ​ണ് അ​ക്ഷ​രാ​ര്‍​ഥ​ത്തി​ല്‍ ഇ​ത് ‘ബ​ന്ദ്’ ആ​യി മാ​റു​ന്ന​തും. എ​ന്താ​യാ​ലും കേ​ര​ള​ത്തി​ലെ രാ​ഷ്ട്രീ​യ​ക്കാ​ര്‍​ക്ക് ന​ല്ല​ബു​ദ്ധി വ​രാ​ത്തി​ട​ത്തോ​ളം കാ​ലം സം​സ്ഥാ​ന​ത്തി​ന്റെ സ്ഥി​തി ഇ​തൊ​ക്കെ​ത്ത​ന്നെ​യാ​കു​മെ​ന്ന് തീ​ര്‍​ച്ച.

Related posts

Leave a Comment