റഷ്യൻ സൈന്യം കീവിനടുത്ത്; ഇന്ത്യക്കാരെ റോഡ് മാർഗം യുക്രെയ്ൻ അതിർത്തികളിലേക്ക് എത്തിക്കാനുള്ള ശ്രമം തുടങ്ങി; ഇന്ത്യൻ ഉദ്യോഗസ്ഥ സംഘം അതിർത്തിയിലെത്തി


കീവ്: യു​ക്രെ​യ്നി​ലെ പ​ട്ടാ​ള ന​ട​പ​ടി ര​ണ്ടാം ദി​ന​വും തു​ട​ർ​ന്ന് റ​ഷ്യ. കീ​വി​ൽ വീ​ണ്ടും സ്ഫോ​ട​ന​ങ്ങ​ൾ ന​ട​ന്നു. നിരവധി സ്ഫോ​ട​ന​ങ്ങ​ൾ ന​ട​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്.

റഷ്യൻ സൈന്യം യുക്രെയ്ൻ തലസ്ഥാനമായ കീവിന് അടുത്തെത്തിയിട്ടുണ്ട്.ഒ​ഡേ​സ​യി​ലും സ​പ്പോ​രി​ജി​യ മേ​ഖ​ല​യി​ലും റ​ഷ്യ മി​സൈ​ൽ ആ​ക്ര​മ​ണം ന​ട​ത്തു​ന്നു​ണ്ട്.

ഒ​രു ല​ക്ഷ​ത്തി​ലേ​റെ പേ​ർ കീ​വ് വി​ട്ടെ​ന്നാ​ണ് സൂ​ച​ന. മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെടെ ഇ​ന്ന​ലെ രാ​ത്രി ക​ഴി​ച്ചു കൂ​ട്ടി​യ​ത് ബ​ങ്ക​റു​ക​ളി​ലാ​ണ്.

137പേർ മരിച്ചു
റ​ഷ്യ​ൻ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ സൈ​നി​ക​രും സാ​ധാ​ര​ണ​ക്കാ​രാ​യ ജ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ഇ​തു​വ​രെ 137 പേ​ർ മ​രി​ച്ചെ​ന്ന് യു​ക്രെ​യ്ൻ പ്ര​സി​ഡ​ൻ​റ് വോ​ളോ​ഡി​മി​ർ സെ​ല​ൻ​സ്കി സ്ഥി​രീ​ക​രി​ച്ചു. 316 പേ​ർ​ക്ക് പ​രി​ക്കു​ക​ൾ പ​റ്റി.

ഏ​ക​ദേ​ശം 100,000 യു​ക്രെ​യ്നി​ക​ൾ വീ​ടു​വി​ട്ട് പ​ലാ​യ​നം ചെ​യ്ത​താ​യി യു​എ​ൻ അ​ഭ​യാ​ർ​ഥി ഏ​ജ​ൻ​സി പ​റ​യു​ന്നു.

സ്ഥാനപതിയെ പുറത്താക്കും
യു​ദ്ധം രൂ​ക്ഷ​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി ന്യൂ​സി​ല​ൻ​ഡ്. ​റ​ഷ്യ​ൻ സ്ഥാ​ന​പ​തി​യെ രാ​ജ്യ​ത്തുനി​ന്ന് പു​റ​ത്താ​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് ന്യൂ​സി​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ദ ആ​ർ​ഡ​ൻ പ​റ​ഞ്ഞു.

റ​ഷ്യ​ക്കെ​തി​രെ ക​ർ​ശ​ന ഉ​പ​രോ​ധ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് കാനഡ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോയും വ്യക്തമാക്കി. ഓ​സ്ട്രേ​ലി​യ​യും ന്യൂ​സി​ല​ൻ​ഡും അ​മേ​രി​ക്ക​യും സ​മാ​ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഇടപെട്ട് ഫ്രാൻസ്
ആ​ണ​വാ​യു​ധ​ങ്ങ​ൾ ഉ​ണ്ടെ​ന്ന ധൈ​ര്യ​ത്തി​ലാ​ണ് ഭീ​ഷ​ണി മു​ഴ​ക്കു​ന്ന​തെ​ങ്കി​ൽ നാ​റ്റോ​യു​ടെ കൈ​വ​ശ​വും ആ​ണ​വാ​യു​ധ​ങ്ങ​ൾ ഉ​ണ്ടെ​ന്ന് റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റ് വ്ളാ​ദി​മി​ർ പു​ടി​ൻ മ​ന​സി​ലാ​ക്ക​ണ​മെ​ന്ന് ഫ്രാ​ൻ​സ് വ്യക്തമാക്കി.പുടിനുമായി ഫ്രാൻസ് പ്രസിഡന്‍റ് മാക്രോൺ ചർച്ച നടത്തി.

ഇന്ത്യയുമായി ചർച്ച
യുദ്ധ പ്ര​തി​സ​ന്ധി​യെ കു​റി​ച്ച് അ​മേ​രി​ക്ക ഇ​ന്ത്യ​യു​മാ​യി ഇന്ന് കൂ​ടി​യാ​ലോ​ച​ന ന​ട​ത്തു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ.

ആരും സഹായിച്ചില്ല
തങ്ങൾക്കെതിരേ റ​ഷ്യ ആ​ഞ്ഞ​ടി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ നാ​റ്റോ​യി​ലെ 27 രാ​ജ്യ​ങ്ങ​ളോ​ട് അ​ട​ക്കം യു​ദ്ധ​ത്തി​ന്‍റെ ആ​ദ്യ​ദി​നം ത​ന്നെ സ​ഹാ​യം തേ​ടി​യെ​ന്നും, എ​ന്നാ​ൽ ആ​രും സ​ഹാ​യി​ക്കാ​ൻ ത​യാറാ​യി​ല്ലെ​ന്നും യുക്രൈയ്ൻ പ്ര​സി​ഡ​ൻ​റ് വോളോഡിമിർ സെ​ല​ൻ​സ്കി.

യുക്രെയ്ൻ തകർത്തു
റഷ്യയുടെ അ​ഞ്ച് ഹെ​ലി​കോ​പ്ട​റു​ക​ളും അ​നേ​കം ടാ​ങ്കു​ക​ളും ത​ക​ർ​ത്തുവെന്ന് യുക്രെയ്ൻ. നി​ര​വ​ധി റ​ഷ്യ​ൻ പ​ട്ടാ​ക്കാ​രെ പി​ടി​കൂ​ടി.

റ​ഷ്യ​യോ​ട് ഒ​റ്റ​യ്ക്ക് പോ​രാ​ടേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് ഉ​ള്ള​തെ​ന്നും യുക്രെയ്ൻ പ്ര​സി​ഡ​ന്‍റ് വോളോ ഡിമിർ സെ​ല​ൻ​സ്കി.

ജനങ്ങൾ ആയുധമെടുക്കണം
റ​ഷ്യ​യു​ടെ ആക്രമണം ശക്തമായതോടെ ജ​ന​ങ്ങ​ളോ​ട് രാ​ജ്യ​ത്തെ സം​ര​ക്ഷി​ക്കാ​ൻ ആ​യു​ധം ക​യ്യി​ലെ​ടു​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത് യുക്രെയൻ പ്ര​സി​ഡ​ന്‍റ് സെ​ലെ​ൻ​സ്കി.

റ​ഷ്യ​ൻ സൈ​ന്യം ത​ല​സ്ഥാ​ന​മാ​യ കീ​വ് ല​ക്ഷ്യ​മാ​ക്കി നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കെ രാ​ജ്യ​ത്തി​നാ​യി തെ​രു​വി​ൽ പോ​രാ​ടാ​ൻ ത​യ്യാ​റു​ള്ള ഏ​തൊ​രാ​ൾ​ക്കും സ​ർ​ക്കാ​ർ ആ​യു​ധം ന​ൽ​കു​മെ​ന്നും സെ​ലെ​ൻ​സ്കി ട്വി​റ്റ​റി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

റഷ്യൻ സ്വത്തുക്കൾ മരവിപ്പിച്ചു
യുക്രെയ്നി​ൽ അ​ധി​നി​വേ​ശം ന​ട​ത്തു​ന്ന റ​ഷ്യ​ക്കെ​തി​രേ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി അ​മേ​രി​ക്ക. യു​എ​സി​ലെ എ​ല്ലാ റ​ഷ്യ​ൻ സ്വ​ത്തു​ക്ക​ളും മ​ര​വി​പ്പി​ച്ച​താ​യി ബൈ​ഡ​ൻ അ​റി​യി​ച്ചു.

റ​ഷ്യ​യി​ലേ​ക്കു​ള്ള ക​യ​റ്റു​മ​തി​യി​ൽ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. റ​ഷ്യ​യ്ക്കെ​തി​രെ ഓ​രോ അ​ടി​യി​ലും ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ക്കു​മെ​ന്നും ബൈ​ഡ​ൻ വ്യ​ക്ത​മാ​ക്കി.

പു​ടിൻ അ​തി​ക്ര​മി​യാ​ണെ​ന്ന് വി​ശേ​ഷി​പ്പി​ച്ച യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ യു​ദ്ധം തെര​ഞ്ഞെ​ടു​ത്ത പു​ടിനും അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ജ്യ​വും പ്ര​ത്യാ​ഘാ​തം അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​മെ​ന്നും ബൈ​ഡ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

റ​ഷ്യ​യു​ടെ നാ​ല് പ്ര​ധാ​ന​പ്പെ​ട്ട ബാ​ങ്കു​ക​ൾ​ക്കു​മേ​ൽ​കൂ​ടി ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി. ഇ​വ​രു​ടെ അ​മേ​രി​ക്ക​യി​ലു​ള്ള ആ​സ്തി​ക​ൾ മ​ര​വി​പ്പി​ക്കും.

21-ാം നൂ​റ്റാ​ണ്ടി​ൽ ഹൈ​ടെ​ക് സ​ന്പ​ദ് വ്യ​വ​സ്ഥ​യി​ൽ മ​ത്സ​രി​ക്കാ​നു​ള്ള റ​ഷ്യ​യു​ടെ ക​ഴി​വി​നെ ത​ട​സപ്പെ​ടു​ത്തു​മെ​ന്നും ബൈ​ഡ​ൻ അ​റി​യി​ച്ചു.​

യുക്രെയ്ൻ പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​നേ​ക്കാ​ൾ വ​ലി​യ ആ​ഗ്ര​ഹം പു​ടിനു​ണ്ട്. സോ​വി​യ​റ്റ് യൂ​ണി​യ​ൻ പു​നഃ​സ്ഥാ​പി​ക്ക​പ്പെ​ടു​ക എ​ന്ന​താ​ണ് പു​ടിൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ തീ​രു​മാ​ന​ങ്ങ​ൾ റ​ഷ്യ​യെ ദു​ർ​ബ​ല​മാ​ക്കും. ക​യ​റ്റു​മ​തി നി​യ​ന്ത്ര​ണം അ​ട​ക്ക​മു​ള്ള ഉ​പ​രോ​ധ​ങ്ങ​ൾ റ​ഷ്യ​യ്ക്ക് ദീ​ർ​ഘ​കാ​ല പ്ര​ത്യാ​ഘാ​തം സൃ​ഷ്ടി​ക്കു​ന്ന​താ​ണെ​ന്നും ബൈ​ഡ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment