ഒ​രു​പാ​ട് ന​ന്ദി…​ന​മ്മു​ടെ ബാ​ല്യം മ​നോ​ഹ​ര​മാ​ക്കി​യ​തി​ന്, എ​ന്നി​ലെ എ​ന്നെ എ​ന്നേ​ക്കാ​ള്‍ മു​ന്നേ നീ ​തി​രി​ച്ച​റി​ഞ്ഞ​തി​ന്;​ഹെ​യ്ദി സാ​ദി​യ​യു​ടെ കു​റി​പ്പ്…

ആ​ണു​ട​ലി​ല്‍ നി​ന്നും പെ​ണ്ണു​ട​ലി​ലേ​ക്കു​ള്ള മാ​റ്റ​ത്തി​ന്റെ കാ​ല​ത്ത് ത​നി​ക്ക് ക​രു​ത്താ​യി നി​ന്ന സു​ഹൃ​ത്തി​നെ​ക്കു​റി​ച്ച് ഹൃ​ദ​യം തു​റ​ന്നെ​ഴു​തു​ക​യാ​ണ് ഹെ​യ്ദി സാ​ദി​യ.

ത​ന്നി​ലെ വൈ​വി​ധ്യ​ത്തെ ചോ​ദ്യം ചെ​യ്തി​രു​ന്ന​വ​ര്‍​ക്കു​ള്ള മ​റു​പ​ടി കൊ​ടു​ത്തി​രു​ന്ന​ത് വൈ​ഷ്ണ​വെ​ന്ന ത​ന്റെ പ്രി​യ​കൂ​ട്ടു​കാ​ര​നാ​യി​രു​ന്നു​വെ​ന്ന് ഹെ​യ്ദി​കു​റി​ക്കു​ന്നു.

പ​ത്തു വ​ര്‍​ഷ​ത്തി​നി​പ്പു​റം ത​ങ്ങ​ള്‍ ക​ണ്ട് മു​ട്ടു​മ്പോ​ള്‍ ര​ണ്ട് പേ​ര്‍​ക്കും ഒ​രു​പാ​ട് മാ​റ്റ​ങ്ങ​ള്‍, പ​ക്ഷെ മാ​റാ​തെ നി​ല​നി​ല്‍​ക്കു​ന്ന​ത് ത​ങ്ങ​ള്‍​ക്കി​ട​യി​ലെ സൗ​ഹൃ​ദ​ത്തി​ന്റെ ക​രു​ത​ല്‍ ത​ന്നെ​യാ​ണെ​ന്നും ഹെ​യ്ദി കു​റി​ച്ചു.

ഹെ​യ്ദി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്റെ പൂ​ര്‍​ണ​രൂ​പം,…

‘മാ​റ്റം’
കാ​ല​ങ്ങ​ള്‍ പോ​കെ പ​ല​തും മാ​റും എ​ന്ന​ത് ഒ​രു വാ​സ്ത​വ​മാ​ണ്. 2012 ല്‍ ​പ​തി​ന​ഞ്ച് വ​യ​സു​ള്ള കു​ട്ടി​ക​ള്‍ ആ​യി​രു​ന്നു ഞ​ങ്ങ​ള്‍.

പ​ത്തു വ​ര്‍​ഷം പി​ന്നി​ട്ട് ഇ​രു​പ​ത്തി​യ​ഞ്ചാം വ​യ​സ്സി​ല്‍ എ​ത്തി നി​ല്‍​കു​മ്പോ​ള്‍ ഇ​രു​വ​ര്‍​ക്കും പ​ല മാ​റ്റ​ങ്ങ​ള്‍ പ​ക്ഷെ മാ​റാ​ത്ത​താ​യി ഒ​ന്ന് മാ​ത്രം. ‘ ക​രു​ത​ല്‍ ‘.

ഞ​ങ്ങ​ള്‍ പ​ഠി​ച്ച​ത് മ​ല​പ്പു​റ​ത്തെ ക​ട​ക​ശ്ശേ​രി ഐ​ഡി​യ​ല്‍ ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​ലാ​ണ്. സ്‌​കൂ​ള്‍ പ​ഠ​ന കാ​ല​ത്ത് കാ​ര്യ​പ്പെ​ട്ട വി​വേ​ച​ന​വും മാ​റ്റി നി​ര്‍​ത്ത​ലു​ക​ളും നേ​രി​ടേ​ണ്ടി വ​രാ​ത്ത​ത് കൊ​ണ്ടാ​കാം എ​ന്തോ ഞാ​ന്‍ എ​ന്റെ ബാ​ല്യ​ത്തി​ല്‍ ഒ​രു​പാ​ട് സ​ന്തോ​ഷ​വ​തി​യാ​യി​രു​ന്നു.

കു​ട്ടി​കാ​ല​ത്തു എ​ന്നെ സ​ന്തോ​ഷി​പ്പി​ച്ചി​രു​ന്ന ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. അ​തി​ല്‍ ഒ​ന്നാ​ണ് എ​ന്റെ തൊ​ട്ട​ടു​ത്ത് ഇ​രു​ന്നി​രു​ന്ന വൈ​ഷ്ണ​വ്.

അ​ന്ന് എ​ന്നി​ലെ വൈ​വി​ദ്ധ്യ​ത്തെ ചോ​ദ്യം ചെ​യ്തി​രു​ന്ന​വ​ര്‍​ക്കു​ള്ള മ​റു​പ​ടി കൊ​ടു​ത്തി​രു​ന്ന​ത് അ​വ​നാ​യി​രു​ന്നു. എ​ന്നെ ആ​ക്ര​മി​ച്ചു ക​ഴി​വ് തെ​ളി​യി​ക്കാ​ന്‍ ശ്ര​മി​ച്ചി​രു​ന്ന ഒ​രു​പ​റ്റം ആ​ണ്‍​കു​ട്ടി​ക​ളു​ടെ അ​ത്ത​ര​ത്തി​ലു​ള്ള മോ​ഹ​ങ്ങ​ളെ അ​വ​ന്‍ മു​ള​യി​ലെ നു​ള്ളി​യി​രു​ന്നു.

എ​ന്തോ എ​ന്നെ പ​ഠി​പ്പി​ച്ചി​രു​ന്ന 99% അ​ധ്യാ​പ​ക​രും ടോ​ക്‌​സി​ക് ആ​യി​രു​ന്നി​ല്ല. വൈ​ഷ്ണ​വി​ന്റെ അ​മ്മ​യും അ​ധ്യാ​പി​ക​യാ​യി​രു​ന്നു.

അ​ന്ന് വ​ള​രെ സ്‌​നേ​ഹ​ത്തോ​ടെ ഞ​ങ്ങ​ളെ പ​ഠി​ക്കാ​ന്‍ മോ​ട്ടി​വേ​റ്റ് ചെ​യ്യു​മാ​യി​രു​ന്നു. അ​ന്ന് ഞ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ പ​ഠി​ക്കാ​നു​ള്ള മ​ത്സ​ര​ബു​ദ്ധി കൂ​ടു​ത​ലാ​യി​രു​ന്നു.

പ​ത്താം ക്ലാ​സ്സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ എ​ന്നി​ലെ ശാ​രീ​രി​ക മാ​റ്റ​തെ ക​ളി​യാ​ക്കി ചോ​ദ്യം ചെ​യ്ത ജൂ​നി​യ​ര്‍ പ​യ്യ​നോ​ട് എ​ന്നെ ചോ​ദ്യം ചെ​യ്യാ​ന്‍ നീ ​ആ​യി​ട്ടി​ല്ല എ​ന്ന് പ​റ​ഞ്ഞു പാ​നി​ക്കാ​യി​രു​ന്ന എ​ന്നെ ചേ​ര്‍​ത്ത് പി​ടി​ച്ചു​കൊ​ണ്ടു പ​റ​ഞ്ഞു ന​മ്മ​ള്‍ വ​ലി​യ ആ​ള്‍​കാ​ര്‍ ആ​വു​മ്പോ​ള്‍ നി​ന്റെ എ​ല്ലാ ക​ണ്‍​ഫ്യൂ​ഷ​ന്‍​സും മാ​റും ഇ​പ്പൊ ന​ന്നാ​യി പ​ഠി​ക്കാ​ന്‍ നോ​ക്കാം എ​ന്ന്.

അ​ന്ന് അ​വ​ന്‍ പ​റ​ഞ്ഞ​ത് എ​ന്ത് കൊ​ണ്ടാ​ണ് എ​ന്ന് പി​ന്നീ​ട് ഞാ​ന്‍ എ​ന്റെ അ​സ്തി​ത്വ​ത്തി​ല്‍ ഉ​റ​ച്ചു നി​ന്ന​പ്പോ​ള്‍ എ​ന്നെ ചേ​ര്‍​ത്ത് പി​ടി​ച്ച​പോ​ള്‍ മ​ന​സി​ലാ​ക്കി. പ​ത്തു വ​ര്‍​ഷ​ത്തി​നി​പ്പു​റം ഞ​ങ്ങ​ള്‍ ക​ണ്ട് മു​ട്ടു​മ്പോ​ള്‍ ര​ണ്ട് പേ​ര്‍​ക്കും ഒ​രു​പാ​ട് മാ​റ്റ​ങ്ങ​ള്‍ പ​ക്ഷെ മാ​റാ​തെ നി​ല​നി​ല്‍​ക്കു​ന്ന​ത് ഞ​ങ്ങ​ള്‍​ക്കി​ട​യി​ലെ സൗ​ഹൃ​ദ​ത്തി​ന്റെ ക​രു​ത​ല്‍ ത​ന്നെ​യാ​ണ്.

ഒ​രു​പാ​ട് ന​ന്നാ​യി​യു​ണ്ട് വൈ​ഷ്ണ​വ് നി​ന്നോ​ട്. ഒ​രു​മി​ച്ചു മ​ത്സ​രി​ച്ചു പ​ഠി​ച്ച​തി​ന്, ന​മ്മു​ടെ ബാ​ല്യം മ​നോ​ഹ​ര​മാ​ക്കി​യ​തി​ന്, എ​ന്നി​ലെ എ​ന്നെ എ​ന്നേ​ക്കാ​ള്‍ മു​ന്നേ നീ ​തി​രി​ച്ച​റി​ഞ്ഞ​തി​ന്, ചോ​റ്റ് പ​ത്രം പ​ങ്കു​വ​ച്ച​തി​ന്, കൂ​ടെ നി​ന്ന​തി​നു, ഒ​റ്റ​പെ​ട്ടു എ​ന്ന് തോ​ന്നി​യ​പ്പോ​ള്‍ കൂ​ടെ നി​ന്ന​തി​നു, ഒ​ളി​ച്ചോ​ടി​യ എ​ന്നെ തേ​ടി വ​ന്ന​തി​ന്, കാ​ല​ങ്ങ​ള്‍​ക്കി​പ്പു​റം ഒ​രു അ​ഥി​തി​യാ​യി നാ​ട്ടി​ലേ​ക്ക് കൊ​ണ്ട് വ​ന്ന​തി​ന്
More than everything
Thank you for being my best friend forever.

https://www.facebook.com/saadiya.sanam.7/posts/1010271296230431

Related posts

Leave a Comment