ആനന്ദം എന്ന സിനിമയിലൂടെ വന്ന് മലയാളികളെ ആനന്ദിപ്പിച്ച നടിയാണ് അനാര്‍ക്കലി മരയ്ക്കാര്‍. ആനന്ദത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ നിരവധി ചിത്രങ്ങളില്‍ താരം വേഷമിട്ടു.
തന്റെ അഭിപ്രായങ്ങള്‍ യാതൊരു മടിയും കൂടാതെ ഏത് വേദിയിലും തുറന്നു പറയുന്ന സ്വഭാവമാണ് അനാര്‍ക്കലിയുടേത്.
സോഷ്യല്‍ മീഡിയയിലും താരം ഏറെ സജീവമാണ്. താരത്തിന്റെ ഹോട്ട് ഫോട്ടോഷൂട്ടുകള്‍ക്ക് ആരാധകര്‍ ഏറെയാണ്.
അതേ സമയം മുമ്പ് ഒരിക്കല്‍ തന്നെ കാണാന്‍ മിയ ഖലിഫയെ പോലെയുണ്ടെന്ന് അനാര്‍ക്കലി പറഞ്ഞതാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
ഒരു അഭിമുഖത്തില്‍ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചില്. അവതാരക ചോദിക്കുന്ന പല ചോദ്യങ്ങള്‍ക്കും വളരെ ബോള്‍ഡ് ആയാണ് താരം ഉത്തരം നല്‍കുന്നത്.
താങ്കളെ കാണാന്‍ പ്രശസ്തരായ ആരെയെങ്കിലും പോലെ തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് തന്നെ കാണാന്‍ മിയ ഖലിഫയെ പോലെയുണ്ടെന്നായിരുന്നു അനാര്‍ക്കലിയുടെ മറുപടി.
പാവങ്ങളുടെ മിയ ഖലീഫ എന്നൊക്കെ എന്നെ കുറിച്ച് പറയാറുണ്ട് എന്നും അന്ന് അനാര്‍ക്കലി പറഞ്ഞിരുന്നു.
ഒരു പോണ്‍സ്റ്റാറാണ് മിയ ഖലീഫ പക്ഷെ ആ രീതിയിലല്ല. എന്തോ മുഖച്ഛായ അവരുടെ പോലെ എന്നാണ് പറയുന്നത്.
താനും ശ്രദ്ധിച്ചിട്ടുണ്ടെന്നും തനിക്കും അതുപോലൊക്കെ തോന്നിയിട്ടുണ്ടെന്നും നടി പറയുന്നു. അതേ സമയം നേരത്തെ ഒരു വിവാദത്തിലും അനാര്‍ക്കലി പെട്ടിരുന്നു.
താന്‍ ചെയ്ത ഒരു ഫോട്ടോഷൂട്ടില്‍ കാളിയുടെ രൂപത്തില്‍ ആയിരുന്നു നടി എത്തിയത്. അത് പിന്നീട് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുകയും പിന്നീട് നടി മാപ്പു പറയുകയും ഇനി തന്റെ ഭാഗത്ത് നിന്നും ഇങ്ങനെയൊരു തെറ്റ് ബോധപൂര്‍വം സംഭവിക്കില്ലയെന്നും വ്യക്തമാക്കിയിരുന്നു.
ബ്രേക്കപ്പിനെപ്പറ്റി നടി പറഞ്ഞ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു സ്ത്രീ ഒരു ബന്ധത്തില്‍ നിന്നും വിട്ടുപോകുന്നതിനെ തേപ്പ് വിശേഷിപ്പിക്കാന്‍ ഇഷ്ടമില്ലെന്നും അനാര്‍ക്കലി പറഞ്ഞു. സ്വാഭാവികമായും ആണിനായാലും പെണ്ണിനാലായും ദേഷ്യം വരും.
ചില ആണ്‍കുട്ടികള്‍ അക്രമാസക്തരാകുമെന്നും താന്‍ അത്തരത്തിലൊരു അവസ്ഥ അനുഭവിച്ചിട്ടുണ്ടെന്നും താരം തുറന്നു പറഞ്ഞു.
അന്ന് കാമുകന് തന്നെ ഇടിക്കുകയും തൊഴിക്കുകയും ചെയ്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. സൂക്ഷിച്ച് പ്രേമിക്കണമെന്നാണ് ഉമ്മ തന്ന ഉപദേശമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കാമുകനുവേണ്ടി സ്വഭാവത്തില്‍ മാറ്റം വരുത്തിയിട്ട് വരെയുണ്ട്. അവന് ഇഷ്ടമില്ലാത്ത കാര്യം ചെയ്യുന്നതിന് മുമ്പ് ഒന്ന് ചിന്തിക്കുമായിരുന്നെന്നും അനാര്‍ക്കലി പറഞ്ഞു.
എന്നാല്‍ പീന്നിട് അതില്‍ നിന്ന് പുറത്ത് വന്നെന്നും ഇപ്പോള്‍ താന്‍ ഒന്നു കൂടി ചിന്തിക്കുമെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ വസ്ത്ര ധാരണത്തില്‍ ഇടപെടാന്‍ വരുന്ന ആളെ ഇനി പ്രേമിക്കില്ല. അവനത് ഇഷ്ടപ്പെട്ടില്ല എന്നു പറഞ്ഞാല്‍, ഓകെ ബൈ എന്നു താന്‍ പറയുമെന്നും അനാര്‍ക്കലി കൂട്ടിച്ചേര്‍ത്തു.
താന്‍ താടിയുള്ളവരെയും ഇല്ലാത്തവരെയും പ്രേമിച്ചിട്ടുണ്ടെന്നും മുന്‍പ് ഒരു കാമുകനെ ബൈക്ക് ഓടിക്കാന്‍ പഠിപ്പിച്ചിട്ടുണ്ടെന്നും അനാര്‍ക്കലി വെളിപ്പെടുത്തി.