ഇന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകരുള്ള മലയാളിയായ നടിയാണ് വിദ്യാ ബാലന്. സ്ത്രീകേന്ദ്രീകൃതമായ ശക്തമായ കഥാപാത്രങ്ങളിലൂടെയാണ് വിദ്യ ആരാധകരുടെ മനസ്സില്‍ കയറിപ്പറ്റിയത്.
ഇന്ത്യന്‍ സിനിമയിലെ ഗ്ലാമര്‍ റാണി സില്‍ക്ക് സ്മിതയുടെ ജീവിതം ഡര്‍ട്ടി പിക്ചര്‍ എന്ന പേരില്‍ സിനിമ ആക്കിയപ്പോള്‍ അതില്‍ സില്‍ക്ക് സ്മിതയായി അഭിനയിച്ചത് വിദ്യ ആയിരുന്നു.
സെക്സിന്റെ അതിപ്രസരമുള്ള ചിത്രത്തിലെ അഭിനയത്തിന് ചിലരൊക്കെ വിദ്യയ്ക്കെതിരേ വിമര്‍ശനവുമായി രംഗത്തു വരികയും ചെയ്തു. എന്നാല്‍ അതൊന്നും വിദ്യാ ബാലന് എന്ന നടിക്ക് പ്രശ്നമായിരുന്നില്ല.
ഡേര്‍ട്ടി പിക്ചറിലെ അഭിനയത്തിന് ഇന്ത്യയിലെ ഏറ്റവും നല്ല നടിക്കുള്ള അവാര്‍ഡ് നേടിയപ്പോഴാണ് പലര്‍ക്കും അഭിനന്ദിക്കാന്‍ തോന്നിയത്.
എന്നിരുന്നാലും ഒരു അയ്യര്‍ മലയാളി സ്ത്രീ ഇത്രയ്ക്കു ഗ്ലാമര്‍ പ്രകടനം നടത്തേണ്ട എന്ന അഭിപ്രായത്തില്‍ തന്നെയാണ് യാഥാസ്ഥിതിക മനോഗതിയുള്ളവര് തുടര്‍ന്നത്.
എന്നാല്‍ അവര്‍ക്ക് തക്ക മറുപടി നല്കി പുതിയ വിവാദവുമായി വിദ്യാ ബാലന് രംഗത്ത് എത്തിയിരുന്നു.
കഥയ്ക്ക് അനുയോജ്യമായി ഏതു റോളിലായാലും അഭിനയിക്കുമെന്നും അഭിനയവും ജീവിതവും ഒന്നായി കാണരുതെന്നും വിദ്യാ ബാലന് തുറന്നടിച്ചിരുന്നു.
സാധാരണ ആണും പെണ്ണും തമ്മിലാണ് ലിപ് ലോക്ക് ചുംബനം ചിത്രീകരിക്കാറുള്ളത്. ഇത്തരം രംഗങ്ങളില്‍ അഭിനയിക്കാന്‍ എല്ലാവരെയും കിട്ടിയെന്നു വരില്ല. എന്നാല്‍ വിദ്യാബാലന് ഇതിലൊന്നിലും അഭിപ്രായ വ്യത്യാസമില്ല.
വേണ്ടി വന്നാല്‍ പെണ്ണും പെണ്ണും തമ്മില്‍ ലിപ് ലോക്ക് ചുംബനമുണ്ടെങ്കില്‍ താന്‍ അഭിനയിക്കാമെന്നായിരുന്നു വിദ്യാ ബാലന്റെ നയം.