കോഴിക്കോട്: മലബാര്‍ പര്യടനത്തില്‍നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിലക്കിയതിനെത്തുടര്‍ന്നു കോണ്‍ഗ്രസ് നേതൃത്വം പ്രതിരോധത്തിൽ.
കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിനു പുതിയ മാനം നല്കാന് ഈ വിവാദം വഴിവച്ചു. ശശി തരൂരിന് അനുകൂലമായി കെ. മുരളീധരന് എംപിയും പരസ്യമായി രംഗത്തെത്തിയതോടെ തരൂര്‍ ഒറ്റയ്ക്കല്ലെന്ന പ്രതീതി അണികളില്‍ സുഷ്ടിക്കാനായി.
കോഴിക്കോട്ടെ പരിപാടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വന്‍ പങ്കാളിത്തവും നേതൃത്വത്തെ മാറിച്ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചു.പാര്‍ട്ടി പരിപാടികളില്‍നിന്ന് തരൂരിനെ വിലക്കിയതിന്റെ പേരുദോഷം കെ.സി. വേണുഗോപാലിനെയും അലട്ടുന്നുണ്ട്.
തരൂരിന്റെ സ്വീകാര്യത തങ്ങളുടെ രാഷ്ട്രീയ ഭാവിക്ക് വിലങ്ങുതടിയാവുമെന്ന ഭയം മുതിര്‍ന്ന നേതാക്കള്‍ക്കുണ്ട്. കെ.സി. വേണുഗോപാലിനെയും വി.ഡി. സതീശനെയും ഉന്നംവച്ചാണ് മുഖ്യമന്ത്രിക്കുപ്പായം തയ്പ്പിച്ചവരാണ് വിലക്കിന് പിന്നിലെന്ന മുരളീധരന്റെ പരാമര്‍ശം വന്നത്. എം.കെ. രാഘവന് എംപി തുടക്കം മുതല്‍ തന്നെ തരൂരിനൊപ്പമാണ്.