നെടുമ്പാശേരിയിൽ മൂന്ന് ദിവസത്തിനുള്ളിൽ പിടികൂടിയത് 14.1 കിലോ സ്വർണം; തമിഴ്നാട് സ്വദേശികളിൽ നിന്ന് പിടിച്ചെടുത്തത് 2 കോടി രൂപയുടെ സ്വർണം

 

നെ​ടു​മ്പാ​ശേ​രി: അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ യാ​ത്ര​ക്കാ​രു​ടെ പ​ക്ക​ൽ​നി​ന്ന് 14 .1 കി​ലോ​ഗ്രാം സ്വ​ർ​ണ​മാ​ണ് എ​യ​ർ ക​സ്റ്റം​സ് വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത്.

അ​ന​ധി​കൃ​ത​മാ​യി കൊ​ണ്ടു​വ​ന്ന ര​ണ്ട് ഐ​ഫോ​ണു​ക​ളും പി​ടി​ച്ചെ​ടു​ത്തു. പി​ടി​കൂ​ടി​യ സ്വ​ർ​ണ​ത്തി​ന് 6.32 കോ​ടി രൂ​പ വി​ല​വ​രും. ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് കൊ​ച്ചി​യി​ൽ നി​ന്നെ​ത്തി​യ ഡി​ആ​ർ​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ഴി​ഞ്ഞ 23ന് 2.75 ​കോ​ടി രൂ​പ വി​ല​യു​ള്ള ആ​റു കി​ലോ​ഗ്രാം സ്വ​ർ​ണ​മി​ശ്രി​തം പി​ടി​ച്ചി​രു​ന്നു.

മാ​ലി​യി​ൽ നി​ന്നെ​ത്തി​യ ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലെ ടോ​യ്‌​ല​റ്റി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണം. ഇ​ത് കൊ​ണ്ടു​വ​ന്ന യാ​ത്ര​ക്കാ​ര​നെ സം​ബ​ന്ധി​ച്ച് ഒ​രു വി​വ​ര​വും ഇ​തു​വ​രെ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ണ്ടെ​ത്താ​നാ​യി​ല്ല.

24ന് ​മും​ബൈ​യി​ൽ നി​ന്ന് ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ എ​ത്തി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യാ​ത്ര​ക്കാ​ർ 6454 ഗ്രാം ​സ്വ​ർ​ണ​മി​ശ്രി​ത​മാ​ണ് ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്.

ഇ​തി​ന് വി​പ​ണി​യി​ൽ 2.6 കോ​ടി രൂ​പ വി​ല​യു​ണ്ട്. ഈ ​സ്വ​ർ​ണ്ണ ക​ള്ള​ക്ക​ട​ത്തി​ന് അ​ന്താ​രാ​ഷ്ട്ര ബ​ന്ധ​മു​ള്ള​താ​യി എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം ക​ണ്ടെ​ത്തി. വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ ഒ​രു ശ്രീ​ല​ങ്ക​ൻ വം​ശ​ജ​ൻ സ്വ​ർ​ണം മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ച് കൈ​മാ​റു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment