ദി​വ​സ വേ​ത​നം 1500 രൂ​പ​യാ​ക്കി വ​ര്‍​ധി​പ്പി​ക്ക​ണം; ന​ഴ്‌​സു​മാ​ര്‍ വീ​ണ്ടും സ​മ​ര​ത്തി​ലേ​ക്ക്; വ്യാ​ഴാ​ഴ്ച സൂ​ച​നാ പ​ണി​മു​ട​ക്ക്

തൃ​ശൂ​ര്‍: വേ​ത​നവ​ര്‍​ധ​ന​ ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സു​മാ​ര്‍ വീ​ണ്ടും സ​മ​ര​ത്തി​ലേ​ക്ക്. ദി​വ​സ വേ​ത​നം 1500 രൂ​പ​യാ​ക്കി വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​രം.

വേ​ത​ന​വ​ര്‍​ധ​ന​ ആ​വ​ശ്യ​പ്പെ​ട്ട് ര​ണ്ട് ത​വ​ണ​യാ​യി ന​ട​ന്ന ച​ര്‍​ച്ച​ക​ള്‍ ഫ​ലം കാ​ണാ​തെ വ​ന്ന​തോ​ടെ​യാ​ണ് സ​മ​ര​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്.

വ്യാ​ഴാ​ഴ്ച തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ ന​ഴ്‌​സു​മാ​ര്‍ സൂ​ച​നാ പ​ണി​മു​ട​ക്ക് ന​ട​ത്തും. ആ​വ​ശ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി സ​മ​രം ന​ട​ത്താ​നാ​ണ് ന​ഴ്സു​മാ​രു​ടെ സം​ഘ​ന​യാ​യ യു​എ​ന്‍​എ​യു​ടെ തീ​രു​മാ​നം.

സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ തൊ​ഴി​ല്‍ നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന് സർക്കാർ ഉ​റ​പ്പാ​ക്കു​ക, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ തൊ​ഴി​ല്‍ വ​കു​പ്പ് പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കു​ക, നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന മാ​നേ​ജ്‌​മെ​ന്‍റുക​ള്‍​ക്ക് നേ​രെ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​ക, ക​രാ​ര്‍ നി​യ​മ​ന​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് യു​എ​ന്‍​എ ഉ​ന്ന​യി​ക്കു​ന്ന മ​റ്റാ​വ​ശ്യ​ങ്ങ​ള്‍.

വ്യാ​ഴാ​ഴ്ച തൃ​ശൂ​ര്‍ ക​ള​ക്‌​ട്രേ​റ്റി​ലേ​ക്ക് ന​ഴ്‌​സു​മാ​രു​ടെ പ്ര​തി​ഷേ​ധ​മാ​ര്‍​ച്ചും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ആ​വ​ശ്യ​പ്പെ​ട്ട വേ​ത​ന വ​ര്‍​ധ​ന​യുടെ 50 ശ​ത​മാ​നം അ​നു​വ​ദി​ക്കു​ന്ന ആ​ശു​പ​ത്രി​ക​ളെ സ​മ​ര​ത്തി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്നും യു​എ​ന്‍​എ അ​റി​യി​ച്ചു.

Related posts

Leave a Comment