മീനത്തിൽ റിക്കാർഡിട്ട് സ്വർണം; പവന് 200 രൂപ കൂടിയപ്പോൾ ചരിത്രത്തിലെ ഏറ്റവും  ഉയർന്ന വില; ഇന്നത്തെ ഞെട്ടിക്കുന്ന വിലയിങ്ങനെ


സീ​മ മോ​ഹ​ന്‍​ലാ​ല്‍
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല റി​ക്കാ​ര്‍​ഡി​ലെ​ത്തി. ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 5,380 രൂ​പ​യും പ​വ​ന് 43,040 രൂ​പ​യു​മാ​യി.

ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന വി​ല​യാ​ണി​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി ര​ണ്ടി​നാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല റി​ക്കാ​ര്‍​ഡി​ലെ​ത്തി​യി​രു​ന്ന​ത്. അ​ന്ന് ഗ്രാ​മി​ന് 5,360 രൂ​പ​യും പ​വ​ന് 42,880 രൂ​പ​യു​മാ​യി​രു​ന്നു.

അ​മേ​രി​ക്ക​യി​ലെ മൂ​ന്നു ബാ​ങ്കു​ക​ളു​ടെ​യും സ്വി​റ്റ​സ​ര്‍​ല​ണ്ടി​ലെ ഒ​രു ബാ​ങ്കി​ന്‍റെ​യും ത​ക​ര്‍​ച്ച​യും രൂ​പ​യു​ടെ ദു​ര്‍​ബ​ലാ​വ​സ്ഥ​യും സ്വ​ര്‍​ണ​വി​ല വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മാ​യെ​ന്ന് ഓ​ള്‍ കേ​ര​ള ഗോ​ള്‍​ഡ് ആ​ന്‍​ഡ് സി​ല്‍​വ​ര്‍ മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ അ​ഡ്വ. എ​സ്. അ​ബ്ദു​ള്‍ നാ​സ​ര്‍ പ​റ​ഞ്ഞു.

വ​രും ദി​വ​സ​ങ്ങ​ളി​ലും സ്വ​ര്‍​ണ​വി​ല ഉ​യ​രു​മെ​ന്നാ​ണ് വി​പ​ണി ന​ല്‍​കു​ന്ന സൂ​ച​ന. 1973 ല്‍ ​കേ​ര​ള​ത്തി​ല്‍ ഒ​രു ഗ്രാം ​സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല 27.50 രൂ​പ​യാ​യി​രു​ന്നു. പ​വ​ന് വി​ല 220 രൂ​പ​യു​മാ​യി​രു​ന്നു.

അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത് വെ​ള്ളി​യു​ടെ വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. ഇ​ന്ന​ലെ ഒ​രു ഗ്രാം ​വെ​ള്ളി​യു​ടെ വി​ല ഒ​രു രൂ​പ വ​ര്‍​ധി​ച്ച് 73 രൂ​പ​യാ​യി​രു​ന്നു. ഹാ​ള്‍​മാ​ര്‍​ക്ക് വെ​ള്ളി​യു​ടെ വി​ല​യി​ലും മാ​റ്റ​മി​ല്ല. ഒ​രു ഗ്രാം ​ഹാ​ള്‍​മാ​ര്‍​ക്ക് വെ​ള്ളി​യു​ടെ വി​ല 90 രൂ​പ​യാ​ണ്.

Related posts

Leave a Comment