പ്ല​സ്ടു പ​രീ​ക്ഷ​യി​ല്‍ മി​ന്നു​ന്ന വി​ജ​യം സ്വ​ന്ത​മാ​ക്കി ഹ​ന്‍​സി​ക കൃ​ഷ്ണ ! തോ​ല്‍​ക്കു​മെ​ന്ന് വി​ചാ​രി​ച്ചി​രു​ന്ന​താ​യി താ​രം; വീ​ഡി​യോ…

പ്ല​സ്ടു പ​രീ​ക്ഷ​യി​ല്‍ മി​ന്നു​ന്ന വി​ജ​യം നേ​ടി ന​ട​ന്‍ കൃ​ഷ്ണ​കു​മാ​റി​ന്റെ മ​ക​ള്‍ കൃ​ഷ്ണ​കു​മാ​ര്‍. ഐ​സി​എ​സ്ഇ സി​ല​ബ​സി​ല്‍ ആ​യി​രു​ന്നു പ​ഠ​നം.

പ്ല​സ്ടു​വി​ന് ഹ​ന്‍​സി​ക​യ്ക്ക് ല​ഭി​ച്ച​ത് 78 ശ​ത​മാ​ന​മാ​ണ്. ഇം​ഗ്ലീ​ഷി​ന് 92 ശ​ത​മാ​നം മാ​ര്‍​ക്കാ​ണ് ഹ​ന്‍​സി​ക നേ​ടി​യ​ത്.

ത​നി​ക്കു ടെ​ന്‍​ഷ​ന്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും തോ​ല്‍​ക്കു​മെ​ന്നു പോ​ലും വി​ചാ​രി​ച്ചി​രു​ന്ന​താ​യും ഹ​ന്‍​സി​ക പ​റ​യു​ന്നു. പ്ല​സ് ടു​വി​ന് കൊ​മേ​ഴ്സ് ആ​യി​രു​ന്നു ഐ​ച്ഛി​ക വി​ഷ​യം.

ത​ന്റെ യൂ​ട്യൂ​ബ് വ്‌​ളോ​ഗി​ലൂ​ടെ​യാ​ണ് ഹ​ന്‍​സി​ക വി​ജ​യം അ​റി​യി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം ഹോ​ളി ഏ​ഞ്ച​ല്‍​സ് സ്‌​കൂ​ളി​ലാ​ണ് ഹ​ന്‍​സി​ക​യും മൂ​ത്ത സ​ഹോ​ദ​രി​മാ​രും പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

പ​ഠ​ന​ത്തി​ല്‍ ത​നി​ക്ക് സ​ര്‍​വ​വും സ​മ​ര്‍​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല എ​ന്ന ചെ​റി​യ വി​ഷ​മം ഹ​ന്‍​സി​ക പ​റ​യാ​തെ​യി​രു​ന്നി​ല്ല. ”എ​നി​ക്ക് ഇ​ത്ര മാ​ര്‍​ക്ക് കി​ട്ടു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല, പ​രീ​ക്ഷ എ​ങ്ങ​നെ എ​ഴു​തി​യെ​ന്നു​പോ​ലും അ​റി​യി​ല്ല.

ചി​ല​പ്പോ​ള്‍ ന​മ്മ​ള്‍ പ്ര​തീ​ക്ഷി​ച്ച മാ​ര്‍​ക്കി​നേ​ക്കാ​ള്‍ കു​റ​വാ​ണ് കി​ട്ടു​ന്ന​തെ​ങ്കി​ല്‍ ഒ​രു​പാ​ട് വി​ഷ​മം വ​രും. അ​തി​ല്‍ കൂ​ടു​ത​ലാ​ണെ​ങ്കി​ല്‍ സ​ന്തോ​ഷ​വും.

പ​ക്ഷേ ഞാ​ന​ങ്ങ​നെ ചി​ന്തി​ച്ചി​ട്ടി​ല്ല. കൊ​മേ​ഴ്‌​സ് പ​രീ​ക്ഷ ക​ഴി​ഞ്ഞ ശേ​ഷം ഞാ​ന്‍ ക​ര​ഞ്ഞി​രു​ന്നു. അ​തെ​നി​ക്ക് ഇ​ഷ്ട​മു​ള്ള വി​ഷ​യ​മാ​യി​രു​ന്നു.

പ​ക്ഷേ ആ ​പ​രീ​ക്ഷ അ​തി​ക​ഠി​ന​മാ​യി​രു​ന്നു. റി​സ​ല്‍​ട്ട് വ​രു​ന്ന സ​മ​യ​ത്ത് ഭ​യ​ങ്ക​ര ടെ​ന്‍​ഷ​നാ​യി​രു​ന്നു. പ​രീ​ക്ഷ​യി​ല്‍ തോ​ല്‍​ക്കു​മെ​ന്നു പോ​ലും വി​ചാ​രി​ച്ചു.

കാ​ര​ണം എ​നി​ക്ക് വി​ചാ​രി​ച്ച​ത്ര ന​ല്‍​കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. 78 ശ​ത​മാ​നം മാ​ര്‍​ക്ക് ആ​ണ് ആ​കെ എ​നി​ക്ക് ല​ഭി​ച്ച​ത്. ഇം​ഗ്ലി​ഷി​നാ​ണ് കൂ​ടു​ത​ല്‍, 92 ശ​ത​മാ​നം”. ഹ​ന്‍​സി​ക പ​റ​ഞ്ഞു.

എ​ന്നാ​ല്‍ സ്‌​കൂ​ള്‍ പ​രീ​ക്ഷ​യി​ലെ മാ​ര്‍​ക്ക് ജീ​വി​ത​ത്തി​ലെ അ​വ​സാ​ന​ത്തേ​ത​ല്ല എ​ന്ന ബോ​ധ്യ​വു​മു​ണ്ട് ഹ​ന്‍​സി​ക​യ്ക്ക്.

സ്‌​കൂ​ള്‍ കാ​ല​ഘ​ട്ടം ക​ഴി​ഞ്ഞ​തി​ല്‍ വി​ഷ​മ​മു​ണ്ടെ​ന്നും ആ​നു​വ​ല്‍ ഡേ​യും സ്‌​പോ​ര്‍​ട്‌​സ് ഡേ​യും യൂ​ത്ത് ഫെ​സ്റ്റി​വ​ലും ഒ​ക്കെ ഇ​നി​യി​ല്ല എ​ന്ന​തി​ല്‍ സ​ങ്ക​ട​മു​ണ്ടെ​ന്നും ഹ​ന്‍​സി​ക പ​റ​ഞ്ഞു.

മ​ക​ളു​ടെ സ്‌​കൂ​ളി​ലെ അ​വ​സാ​ന ദി​വ​സ​ത്തെ വി​ശേ​ഷം സി​ന്ധു കൃ​ഷ്ണ മ​ന​സ്സി​ല്‍ തൊ​ടു​ന്ന പോ​സ്റ്റി​ല്‍ പ​ങ്കി​ട്ടി​രു​ന്നു.

വീ​ട്ടി​ലെ അ​വ​സാ​ന സ്‌​കൂ​ള്‍ കു​ട്ടി​യും പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​ന്റെ വൈ​കാ​രി​ക​ത​യാ​ണ് സി​ന്ധു​വി​ന്റെ വാ​ക്കു​ക​ളി​ല്‍ നി​റ​ഞ്ഞ​ത്.

മു​മ്പ് ‘ലൂ​ക്ക’ എ​ന്ന സി​നി​മ​യി​ല്‍ ഹ​ന്‍​സി​ക അ​ഹാ​ന​യു​ടെ കു​ട്ടി​ക്കാ​ലം അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും ഹ​ന്‍​സി​ക സ​ജീ​വ​മാ​ണ്.

Related posts

Leave a Comment