മലയാള സിനിമയില്‍ പതിറ്റാണ്ടുകളായി തിളങ്ങിനില്‍ക്കുന്ന നടിയാണ് സീനത്ത്. നാടക രംഗത്ത് നിന്നും സിനിമാ സീരിയല്‍ രംഗത്തേക്ക് എത്തിയ സീനത്ത് സഹനടി വേഷങ്ങളിലും അമ്മ വേഷങ്ങളിലും വില്ലത്തി വേഷങ്ങളിലും എല്ലാം തന്റെ മികവു തെളിയിച്ചു.
അതേ സമയം നാടകത്തിലൂടെ കലാജീവിതം ആരംഭിച്ച് പിന്നീട് സിനിമയിലും സീരിയലിലേക്കും എത്തിപ്പെട്ട സീനത്തിന്റെ തുടക്കകാലം അത്ര സുഖകരമായിരുന്നില്ല.
ലപ്പുറത്തെ മുസ്ലിം കുടുംബത്തില്‍ ജനിച്ച് അവിടെ നിന്നും അഭിനയത്തിലേക്ക് എത്തിപ്പെടാന്‍ ഒത്തിരി കഷ്ടപ്പെട്ടുവെന്നാണ് സീനത്ത് പറയുന്നത്.
നാടകത്തില്‍ അഭിനയിക്കുമ്പോഴാണ് എഴുത്തുകാരന് കെടി മുഹമ്മദുമായി ഇഷ്ടത്തിലാവുന്നത്. ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചെങ്കിലും പതിനൊന്ന് വര്‍ഷമേ ദാമ്പത്യം മുന്നോട്ട് പോയുള്ളു.
താന്‍ അഭിനയ ലോകത്ത് എത്തിയത് ഇളയമ്മയായ നിലമ്പൂര്‍ ആയിഷ കാരണമാണെന്നും താരം വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ തന്റെ കുടുംബത്തെ കുറിച്ച് സംസാരിക്കുകയാണ് സീനത്ത്. തന്റെ ചെറിയപ്രായത്തില്‍ ഉപ്പ മരിച്ചിരുന്നു.
ഇതോടെ തന്റെ കുടുംബം ഒത്തിരി കഷ്ടപ്പെട്ടാണ് ജീവിച്ചതെന്നും കുട്ടികളെ വളര്‍ത്താന്‍ ഉമ്മ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ആഭരണങ്ങളെല്ലാം വിറ്റിരുന്നുവെന്നും സ്വര്‍ണം തീര്‍ന്നതോടെ വീടിന്റെ ഒരു ഭാഗം വാടകക്ക് കൊടുത്തുവെന്നും താരം പറയുന്നു.
അതില്‍ നിന്നും കിട്ടുന്ന വാടകക്കാശ് കൊണ്ടായിരുന്നു താനും കുടുംബവും ജീവിച്ചത്.
തന്റെ ഉപ്പയും കുടുംബവും ഒരിക്കലും കലയെ പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്നും പെണ്കുട്ടികളായാല് അടങ്ങി ഒതുങ്ങി ജീവിക്കണമെന്നായിരുന്നു അവര്‍ പറഞ്ഞതെന്നും എന്നാല്‍ താന്‍ അത് തെറ്റിച്ചുവെന്നും താരം പറയുന്നു.
തനിക്ക് ചെറുപ്പത്തിലേ നാടകത്തില്‍ അഭിനയിക്കാനൊക്കെ ഇഷ്ടമായിരുന്നു. അഭിനയിക്കണമെന്ന ഒറ്റചിന്ത മാത്രമേ അപ്പോള്‍ തന്റെ മനസ്സിലുണ്ടായിരുന്നുള്ളൂവെന്നും അതിന്റെ പേരില്‍ ഒത്തിരി അടി വാങ്ങിയിട്ടുണ്ടെന്നും പിന്നീട് തന്നിലെ കലാകാരിയെ എല്ലാവരും അംഗീകരിച്ചുവെന്നും സീനത്ത് പറയുന്നു.