കു​ത്തി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തു​വാ​ൻ ശ്ര​മി​ച്ച​തി​ന് പിന്നിൽ  “പ്രണയ​ബ​ന്ധം”; പ്രതി അനുഷ രണ്ടു വിവാഹം കഴിച്ചയാൾ; വായു ഞരമ്പിൽ കയറിയാൽ മരണം

മാ​ന്നാ​ർ: കു​ത്തി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തു​വാ​ൻ ശ്ര​മി​ച്ച​തി​ന് പി​ന്നി​ൽ യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് അ​രു​ണു​മാ​യു​ള്ള സ്നേ​ഹ​ബ​ന്ധം. ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന സ്നേ​ഹ​യു​ടെ ഭ​ർ​ത്താ​വ് അ​രു​ണും പ്ര​തി അ​നു​ഷ​യും ത​മ്മി​ൽ വ​ർ​ഷ​

ങ്ങ​ളാ​യു​ള്ള പ​രി​ച​യ​മു​ണ്ട്. സ്നേ​ഹ​യെ ഒ​ഴി​വാ​ക്കി അ​രു​ണി​നൊ​പ്പം ജീ​വി​ക്കാ​നാ​ണ് അ​നു​ഷ ഈ ​ക്രൂ​ര​ത​യ്ക്ക് തു​നി​ഞ്ഞ​ത്. പോ​ലീ​സ് ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​വ​ർ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി. 

ര​ണ്ടു വി​വാ​ഹം ക​ഴി​ച്ച അ​നു​ഷ​യു​ടെ ഇ​പ്പോ​ഴ​ത്തെ ഭ​ർ​ത്താ​വ് ഗ​ൾ​ഫി​ലാ​ണ്. ആ​ദ്യ ഭ​ർ​ത്താ​വി​ൽ​നി​ന്ന് ഇ​വ​ർ വി​വാ​ഹ​മോ​ച​നം നേ​ടി​യി​രു​ന്നു.

അ​രു​ണി​ന് ഈ ​കൃ​ത്യ​ത്തി​ൽ പ​ങ്കു​ണ്ടോ​യെ​ന്നു പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. സ്നേ​ഹ ഡി​സ്ചാ​ർ​ജാ​കു​ന്ന വി​വ​ര​വും താ​മ​സി​ക്കു​ന്ന മു​റി​യും കൃ​ത്യ​മാ​യി പ്ര​തി എ​ങ്ങ​നെ​യാ​ണ് അ​റി​ഞ്ഞ​തെ​ന്നും അ​ന്വേ​ഷി​ച്ച് വ​രു​ന്നു.

മൊ​ബൈ​ലി​ൽ ഇ​വ​ർ ത​മ്മി​ലു​ള്ള വാ​ട്സാ​പ് ചാ​റ്റു​ക​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കും. അ​രു​ണി​നെ​യും അ​നു​ഷ​യെ​യും ചോ​ദ്യം ചെ​യ്യു​ന്ന​തി​ലൂ​ടെ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രു​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

എ​യ​ർ എം​ബോ​ളി​സം
ര​ക്ത​ധ​മ​നി​ക​ളി​ൽ വാ​യു ക​യ​റി ര​ക്ത​യോ​ട്ടം നി​ല​യ്ക്കു​ക​യും തു​ട​ർ​ന്ന് ഹൃ​ദ​യാ​ഘാ​തം, പ​ക്ഷാ​ഘാ​തം എ​ന്നി​വ സം​ഭ​വി​ച്ച് മ​ര​ണം സം​ഭ​വി​ക്കു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ​യാ​ണ് എ​യ​ർ എം​ബോ​ളി​സം.

പ​രു​മ​ല​യി​ൽ സ്നേ​ഹ​യെ കൊ​ല​പ്പെ​ടു​ത്താ​നാ​യി ഈ ​മാ​ർ​ഗ​മാ​ണു പ്ര​തി​യാ​യ അ​നു​ഷ സ്വീ​ക​രി​ച്ച​ത്. എ​ന്നാ​ൽ പ​ല​ത​വ​ണ കൈ​യി​ൽ സി​റി​ഞ്ചു​പ​യോ​ഗി​ച്ച് കു​ത്തി​യെ​ങ്കി​ലും അ​തെ​ല്ലാം തൊ​ലി പു​റ​ത്താ​യി​രു​ന്നു.

ഞ​ര​മ്പ് കൃ​ത്യ​മാ​യി കി​ട്ടി​യി​രു​ന്നി​ല്ല. ഇ​ത് സം​ബ​ന്ധി​ച്ച് ഇ​വ​ർ​ക്ക് പ​രി​ച​യ​ക്കു​റ​വ് ഉ​ണ്ടാ​യി​രു​ന്ന​തും സ്നേ​ഹ​യ്ക്കു ര​ക്ഷ​യാ​യി.

ഞ​ര​മ്പി​ലൂ​ടെ വാ​യു ക​യ​റി​യി​രു​ന്നെ​ങ്കി​ൽ മ​ര​ണം സം​ഭ​വി​ക്കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​യി​രു​ന്നു​വെ​ന്നു ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

 

 

Related posts

Leave a Comment