സി​പി​എ​മ്മി​ന് എ​ൻ​എ​സ്എ​സി​നോ​ട് പി​ണ​ക്ക​മി​ല്ലെന്ന് എം.വി. ഗോവിന്ദൻ; എ​ന്‍​എ​സ്എ​സി​നെ പു​ക​ഴ്ത്തി ജ​യ്ക് സി. ​തോ​മ​സ്

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് എ​ല്ലാ സ​മു​ദാ​യ നേ​താ​ക്ക​ളെ​യും കാ​ണു​ന്ന​ത് പ​തി​വാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. എ​ല്ലാം എ​ൻ​എ​സ്എ​സി​ന്‍റെ​യും എ​സ്എ​ൻ​ഡി​പി​യു​ടെ​യും കൈ​യി​ല​ല്ല.

എ​ന്നാ​ൽ അ​തി​ലു​ള്ള​വ​രു​ടെ കൈ​യി​ലും വോ​ട്ടു​ണ്ട്. വ്യ​ക്തി​ക​ളെ കാ​ണു​ന്ന​ത് തി​ണ്ണ നി​ര​ങ്ങ​ല​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ൻ​എ​സ്എ​സി​ന്‍റെ സ​മ​ദൂ​രം പ​ല​പ്പോ​ഴും സ​മ​ദൂ​ര​മാ​കാ​റി​ല്ല. സി​പി​എ​മ്മി​ന് എ​ൻ​എ​സ്എ​സി​നോ​ട് പി​ണ​ക്ക​മി​ല്ലെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

എ​ന്‍​എ​സ്എ​സി​നെ പു​ക​ഴ്ത്തി ജ​യ്ക് സി. ​തോ​മ​സ്
കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ​മ​ദൂ​രം പ്ര​ഖ്യാ​പി​ച്ച എ​ന്‍​എ​സ്എ​സി​നെ പു​ക​ഴ്ത്തി പു​തു​പ്പ​ള്ളി ഇ​ട​തു സ്ഥാ​നാ​ര്‍​ഥി ജ​യ്ക് സി. ​തോ​മ​സ്.

ആ​ര്‍​എ​സ്എ​സ് അ​ല്ല എ​ന്‍​എ​സ്എ​സ് എ​ന്നും കേ​ര​ള​ത്തി​ന്‍റെ മ​ത​നി​ര​പേ​ക്ഷ​ത​യ്‌​ക്കൊ​പ്പം എ​ക്കാ​ല​വും നി​ല​കൊ​ണ്ട പ്ര​സ്ഥാ​ന​മാ​ണ് എ​ന്‍​എ​സ്എ​സ് എ​ന്നും ജ​യ​ക് പ​റ​ഞ്ഞു.

ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യി തൃ​ശൂ​രി​ല്‍ മ​ത്സ​രി​ക്കാ​നെ​ത്തി​യ സു​രേ​ഷ്‌​ഗോ​പി എ​ന്‍​എ​സ്എ​സ് ആ​സ്ഥാ​ന​ത്ത് എ​ത്തി​യ​പ്പോ​ള്‍ ര​ണ്ടാം കാ​വി​യു​മാ​യി ഇ​ങ്ങോ​ട്ടു​വ​ര​ണ്ടെ​ന്ന പ​റ​ഞ്ഞു പു​റ​ത്താ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ജ​യ്ക് പ​റ​ഞ്ഞു.

Related posts

Leave a Comment