ക്വലാലംപുര്‍: മലേഷ്യയില്‍ സ്വകാര്യവിമാനം ഹൈവേയില്‍ തകര്‍ന്ന് വീണ് പത്ത് പേർ മരിച്ചു. വിമാനത്തിലെ യാത്രക്കാരായ എട്ടുപേരും റോഡിലൂടെ കാറില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് പേരുമാണ് മരിച്ചത്.
വിനോദസഞ്ചാരദ്വീപായ ലാങ്കാവിയിൽനിന്നു പുറപ്പെട്ട വിമാനം സുബാങ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്യേണ്ടതായിരുന്നു.
ലാൻഡിംഗിനു മിനിറ്റുകൾ മുൻപ് ഹൈവേയിലേക്ക് ഇടിച്ചിറങ്ങിയ വിമാനം പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. അപകടമുണ്ടായ ഉടനെ വിമാനം തീഗോളമായി മാറി. വിമാനം ഹൈവേയില്‍ തകര്‍ന്നു വീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തവന്നിട്ടുണ്ട്.
രണ്ടു പൈലറ്റുകളാണ് വിമാനം നിയന്ത്രിക്കാനുണ്ടായിരുന്നു. മരിക്കും മുൻപ് പൈലറ്റുമാരിൽ ഒരാളായ ഷഹറുൾ കമാലിന്റെ അവസാന വാക്ക് “ഐ ലൗ യു മമ്മാ’ എന്നായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിമാനം തകരാനുള്ള കാരണം വ്യക്തമായിട്ടില്ല.