മറ്റെല്ലാ മേഖലയിൽ നടക്കുന്ന കാര്യങ്ങൾ തന്നെയാണ് സിനിമ മേഖലയിലും നടക്കുന്നത്. സിനിമ ലൈം ലൈറ്റിൽ ആയത് കൊണ്ട് പ്രശ്നങ്ങൾ ഫോക്കസ് ചെയ്യപ്പെടുന്നത്. എനിക്ക് യാതൊരു പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. ഞാൻ സിനിമ സെറ്റുകളിൽ എൻജോയ് ചെയ്യാറാണ് പതിവ്.
നമ്മുടെ സമയമാകുമ്പോൾ പോയി അഭിനയിക്കും. അല്ലാത്ത സമയം സെറ്റിലുള്ളവരോടൊക്കെ സംസാരിക്കും. ഇടക്ക് ചായകുടിക്കും. നല്ല ഹോട്ടലുകളിൽ താമസിക്കാം. രുചികരമായ നല്ല ഭക്ഷണങ്ങൾ കഴിക്കാം.
അങ്ങനെ എനിക്ക് ലൊക്കേഷൻ എന്നത് ഒരു ട്രിപ് മോഡാണ്. എന്നെ സംബന്ധിച്ച് ഏറ്റവും സുരക്ഷിതമായൊരു മേഖലതന്നെയാണ് സിനിമ.
എനിക്ക് സിനിമയിലെ സ്ത്രീ സംഘടനകളുമായി ബന്ധമില്ല. അതുകൊണ്ടുതന്നെ അവിടെ എന്താണ് നടക്കുന്നതെന്ന് എനിക്ക് അറിയില്ല. ചിലർക്ക് തോന്നി സംഘടനയുടെ ആവശ്യം ഉണ്ടെന്ന്, അപ്പോൾ തീർച്ചയായും അത് ആരംഭിക്കുകതന്നെ വേണം. -ഗായത്രി സുരേഷ്