ഗുരുവായൂർ: കോട്ടയം സ്വദേശിയായ മധ്യവയസ്കനെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കോട്ടയം കൊടുങ്ങൂർ വാഴൂരിൽ പ്രസാദത്തിൽ രവീന്ദ്രൻ (55) ആണ് മരിച്ചത്.
പൊൻകുന്നത്തെ ദൈവസഹായം ജ്വല്ലറിയിൽ മാനേജർ കം അക്കൗണ്ടന്റാണ്. ഇന്നർ റിംഗ് റോഡിൽ വ്യാപാരഭവന് സമീപത്തെ സ്വകാര്യ ലോഡ്ജിൽ ഇന്നലെ രാത്രിയാണ് ഇയാൾ മുറിയെടുത്തത്.
ഇന്ന് രാവിലെ ലോഡ്ജ് ജീവനക്കാരൻ മുറി കുറ്റിയിടാതെ ചാരിയ നിലയിൽ കണ്ടതിനെ തുടർന്ന് മുറി തുറന്ന് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ഗുരുവായൂർ ടെമ്പിൾ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.