മുംബൈ: മെട്രോ സ്റ്റേഷനുകളിലും റെയിൽവേ പ്ലാറ്റ്ഫോമുകളിലും മറ്റ് പൊതു ഇടങ്ങളിലുമൊക്കെ ആളുകൾ നൃത്തം ചെയ്ത് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഈ പ്രകടനങ്ങൾ പലപ്പോഴും പൊതുജനങ്ങളെ അലോസരപ്പെടുത്തുന്നു.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇത്തരത്തിലൊരു വീഡിയോ പ്രചരിക്കുന്നുണ്ട്. മുംബൈയിലെ തിരക്കേറിയ റെയിൽവേ പ്ലാറ്റ്ഫോമിൽ ഒരു യുവതി ‘കുച്ച് കുച്ച് ഹോതാ ഹേ’ എന്ന ചിത്രത്തിലെ ‘കോയി മിൽ ഗയാ’ ഗാനത്തിന് നൃത്തം ചെയ്യുകയാണ്.
4.8 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ഇൻസ്റ്റാഗ്രാം വ്ലോഗറായ സീമ കനോജിയയാണ് തിരക്കുള്ള പ്ലാറ്റ്ഫോമിലേക്ക് ചുവടുവയ്ക്കാൻ ഇറങ്ങിയത്. നീല ടോപ്പും കറുത്ത പാന്റും ധരിച്ച് കനോജിയ തറയിൽ ഉരുണ്ട് വിവിധ നൃത്തച്ചുവടുകൾ അവതരിപ്പിക്കുന്നത് വീഡിയോയിൽ കാണാം. കാഴ്ചക്കാരായ ചിലർ അവളെ കൗതുകത്തോടെ നോക്കുമ്പോൾ മറ്റുചിലർ മൊബൈൽ ഫോണിൽ വീഡിയോ പകർത്തി.
102,000-ലധികം ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്. എന്നാൽ വീഡിയോയ്ക്കെതിരെ നിരവധി വിമർശനങ്ങൾ കമന്റുകളായി എത്തി. ചിലർ നൃത്തം കണ്ട് രസിക്കുകയും അവളുടെ ആത്മവിശ്വാസത്തെ പ്രശംസിക്കുകയും ചെയ്തപ്പോൾ, മറ്റുള്ളവർ അവൾ റീൽ ഷൂട്ട് ചെയ്യാൻ തിരഞ്ഞെടുത്ത സ്ഥലത്തെ ചോദ്യം ചെയ്തു.
Will this #Nautanki ever end in #IndianRailways premises..
— मुंबई Matters™ (@mumbaimatterz) December 2, 2023
It seems some "Spirit" has possessed all of them… pic.twitter.com/Lkakv70NQm