ഇക്കൊല്ലം കൊല്ലത്ത്…! സംസ്ഥാന സ്കൂൾ കലോത്സവം; ഒന്നാം സ്ഥാനത്ത് കോഴിക്കോട്


കൊ​ല്ലം: സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്‌​സ​വ​ത്തി​ന്‍റെ ആ​ദ്യ​ദി​ന മ​ത്‌​സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്‍​മാ​രാ​യ കോ​ഴി​ക്കോ​ട് 212 മു​ന്നി​ല്‍.

210 പോ​യിന്‍റു​മാ​യി തൃ​ശൂ​രും ക​ണ്ണൂ​രും തൊ​ട്ടു​പി​ന്നി​ലു​ണ്ട്. മ​ല​പ്പു​റം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളാ​ണ് തൊ​ട്ട​ടു​ത്ത സ്ഥാ​ന​ങ്ങ​ളി​ല്‍. 199 പോ​യി​ന്‍റുമാ​യി ആ​തി​ഥേ​യ​രാ​യ കൊ​ല്ലം ആ​റാം സ്ഥാ​ന​ത്താ​ണ്.

പ​ല മ​ത്സ​ര​ങ്ങ​ളും തു​ട​ങ്ങാ​ന്‍ വൈ​കി​യെ​ങ്കി​ലും ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രിയും ക​ലോ​ത്സ​വ പ​ന്ത​ലി​ല്‍ ജ​ന​ത്തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. മത്സരങ്ങൾ പുലര്‍ച്ചെ രണ്ടുവരെ നീണ്ടു.

സം​സ്ഥാ​ന സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന്‍റെ ര​ണ്ടാം ദി​ന​മാ​യ ഇ​ന്ന് 60 ഇ​ന​ങ്ങ​ള്‍ വേ​ദി​യി​ലെ​ത്തും. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം പെ​ണ്‍​കു​ട്ടി​ക​ളു​ടെ മോ​ഹി​നി​യാ​ട്ടം, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി നാ​ട​കം, നാ​ടോ​ടി നൃ​ത്തം, പൂ​ര​ക്ക​ളി, തി​രു​വാ​തി​ര, ഓ​ട്ട​ന്‍​തു​ള്ള​ല്‍, ക​ഥ​ക​ളി, ഭ​ര​ത​നാ​ട്യം, ചെ​ണ്ട​മേ​ളം, ബാ​ന്‍​ഡ്‌​മേ​ളം തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്ന് വേ​ദി​ക​ളി​ലെ​ത്തും.

Related posts

Leave a Comment