ബി​ൽ​ക്കി​സ് ബാ​നു കേ​സ്: സുപ്രീം കോടതി നിശ്ചയിച്ച സമയ പരിധി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ 11 കുറ്റവാളികൾ ജയിലിൽ കീ​ഴ​ട​ങ്ങി

ന്യൂ​ഡ​ൽ​ഹി: ബി​ല്‍​ക്കി​സ് ബാ​നു കേ​സി​ലെ 11 പ്ര​തി​ക​ളും ജ​യി​ലി​ൽ കീ​ഴ​ട​ങ്ങി. ക​ഴി​ഞ്ഞ എ​ട്ടി​നാ​ണ് ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ൽ കു​റ്റ​വാ​ളി​ക​ൾ കീ​ഴ​ട​ങ്ങ​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി വി​ധി​ച്ച​ത്. സു​പ്രീം കോ​ട​തി ന​ല്‍​കി​യ സ​മ​യ​പ​രി​ധി അ​വ​സാ​നി​ക്കാ​ന്‍ മി​നി​റ്റു​ക​ള്‍ ബാ​ക്കി​നി​ൽ​ക്കെയാണ് ഞാ​യ​റാ​ഴ്ച രാ​ത്രി 11.45ന്  ഗു​ജ​റാ​ത്തി​ലെ പ​ഞ്ച​മ​ഹ​ലി​ലെ ഗോ​ധ്ര സ​ബ് ജ​യി​ലി​ൽ പ്ര​തി​ക​ൾ കീ​ഴ​ട​ങ്ങി​യ​ത്. ജയിലധികൃതർക്ക് മുമ്പാകെ 11 പേരും കീഴടങ്ങിയെന്ന് പോലീസും അറിയിച്ചു.

2002-ലെ ​ഗു​ജ​റാ​ത്ത് ക​ലാ​പ​ത്തി​നി​ടെ ഗ​ർ​ഭി​ണി​യാ​യി​രു​ന്ന ബി​ൽ​ക്കി​സ് ബാ​നു​വി​നെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും ഇ​വ​രു​ടെ മൂ​ന്ന​ര​വ​യ​സു​ള്ള മ​ക​ളു​ൾ​പ്പെ​ടെ കു​ടും​ബ​ത്തി​ലെ ഏ​ഴു​പേ​രെ കൊ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തെ​ന്ന കേ​സി​ലാ​ണ് 11 പ്ര​തി​ക​ളെ ജീ​വ​പ​ര്യ​ന്തം ത​ട​വി​നു കോ​ട​തി ശി​ക്ഷി​ച്ച​ത്.

15 വ​ർ​ഷ​ത്തോ​ളം ത​ട​വ​നു​ഭ​വി​ച്ച പ്ര​തി​ക​ളെ 2022 ഓ​ഗ​സ്റ്റ് പ​തിനഞ്ചിന് ഗു​ജ​റാ​ത്ത് സ​ർ​ക്കാ​ർ മോ​ചി​പ്പി​ച്ചു. ഇ​തി​നെ​തി​രേ ബി​ൽ​ക്കി​സ് ബാ​നു ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് പ്ര​തി​ക​ളെ മോ​ചി​പ്പി​ക്കാ​ൻ ഗു​ജ​റാ​ത്ത് സ​ർ​ക്കാ​രി​ന് അ​ധി​കാ​ര​മി​ല്ലെ​ന്നും ജ​യി​ൽ​മോ​ചി​ത​രാ​യ 11 പ്ര​തി​ക​ളും ജ​നു​വ​രി 22ന​കം കീ​ഴ​ട​ങ്ങ​ണ​മെ​ന്നും സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​ക​ളി​ലൊ​രാ​ൾ ന​ൽ​കി​യ ജാ​മ്യ​ഹ​ർ​ജി​യും കോ​ട​തി ത​ള്ളി​യി​രു​ന്നു.

Related posts

Leave a Comment