ബം​ഗ​ളൂ​രു​വി​ലും ഇ​നി ഡ്രൈ​വ​റി​ല്ലാ​ത്ത മെ​ട്രോ ട്രെ​യി​ൻ

ബം​ഗ​ളൂ​രു: ഡ​ൽ​ഹി​ക്കു പു​റ​മെ ബം​ഗ​ളൂ​രു​വി​ലും ഇ​നി ഡ്രൈ​വ​റി​ല്ലാ​ത്ത മെ​ട്രോ ട്രെ​യി​ൻ ഓ​ടും. ആ​റ് കോ​ച്ചു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ഡ്രൈ​വ​റി​ല്ലാ മെ​ട്രോ ട്രെ​യി​ൻ ചൈ​ന​യി​ൽ​നി​ന്ന് ഇ​ന്ന​ലെ ബം​ഗ​ളൂ​രു​വി​ലെ​ത്തി​ച്ചു.

ആ​ർ​വി റോ​ഡി​ൽ​നി​ന്നു സി​ൽ​ക്ക് ബോ​ർ​ഡ് വ​ഴി ഇ​ല​ക്ട്രോ​ണി​ക് സി​റ്റി​യി​ലേ​ക്ക് ബി​എം​ആ​ർ​സി​എ​ലി​ന്‍റെ യെ​ല്ലോ ലൈ​നി​ലാ​യി​രി​ക്കും ഈ ​ട്രെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തു​ക.

2020ൽ ​ഡ​ൽ​ഹി മെ​ട്രോ​യാ​ണ് രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ ഡ്രൈ​വ​റി​ല്ലാ മെ​ട്രോ ട്രെ​യി​ൻ ഓ​ടി​ച്ച​ത്. ജ​ന​ക്പു​രി വെ​സ്റ്റ്- ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​ൻ മെ​ജ​ന്ത ലെ​യ്നി​ലാ​ണ് ഇ​ത് ആ​ദ്യ​മാ​യി സ​ർ​വീ​സ് ന​ട​ത്തി​യ​ത്.

ആ​ധു​നി​ക സി​ഗ്ന​ൽ സം​വി​ധാ​ന​മാ​യ ക​മ്യൂ​ണി​ക്കേ​ഷ​ൻ ബേ​സ്ഡ് ട്രെ​യി​ൻ ക​ൺ​ട്രോ​ൾ (സി​ബി​ടി​സി) ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള പാ​ത​ക​ളി​ലാ​ണ് ഡ്രൈ​വ​റി​ല്ലാ​ത്ത മെ​ട്രോ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത്. അ​ഗ​ർ​വാ​ൾ, അ​ഡ്വ.​ജ​ന​റ​ൽ കെ.​ഗോ​പാ​ല​കൃ​ഷ്‌​ണ കു​റു​പ്പ് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്.

Related posts

Leave a Comment