കുട്ടികൾ ഉണ്ടാകുമ്പോൾ ദമ്പിതകളുടെ ജീവിത രീതിയിൽ മാറ്റങ്ങൾ വരുന്നത് സ്വഭാവികമാണ്. പ്രത്യേകിച്ചും മാതാപിതാക്കളായ ആദ്യനാളുകളിൽ ജീവിതത്തിൽ വന്ന മാറ്റങ്ങൾ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുണ്ടായേക്കാം.
ഇത്തരത്തിലുള്ള അവസ്ഥ മറികിടക്കാൻ സ്വന്തം കുഞ്ഞിനെ ആരെങ്കിലും ദത്ത് നൽകുമോ? എന്നാൽ അത്തരത്തിലൊരു മാർഗം തിരഞ്ഞെടുത്ത ദമ്പതികളുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
അച്ഛൻ തന്നെയാണ് കുഞ്ഞിനെ ദത്ത് നൽകാനുള്ള തീരുമാനമെടുത്തത്. തന്റെ ഭാര്യ കാതറിന് കുഞ്ഞിനോട് ഒട്ടും അടുപ്പമില്ലന്നും, കുഞ്ഞ് ജനിച്ച് രണ്ടാഴ്ച കഴിഞ്ഞ് ഭാര്യ ജോലിക്ക് പോയെന്നും അയാൾ പറഞ്ഞു. ഈ സമയത്ത് അമ്മായിയമ്മയാണ് കുഞ്ഞിനെ നോക്കിയിരുന്നത്.
കാതറിൻ അടുത്തുള്ള സമയങ്ങളിലും കുഞ്ഞിനെ ശ്രദ്ധിക്കാറില്ല. ആദ്യമൊക്കെ കുഞ്ഞ് കരയുമ്പോൾ ശ്രദ്ധിക്കുമായിരുന്നു. എന്നാൽ കുഞ്ഞ് വെറുതെ കരയുകയാണെന്ന് മനസിലാക്കിയതിന് പിന്നാലെ വെറുതെ കരഞ്ഞാലും ആവശ്യത്തിന് കരഞ്ഞാലും അവൾ നോക്കാതെ ആയി. തന്റെ അവധി ദിവസങ്ങളെല്ലാം കുഞ്ഞ് കാരണം സന്തോഷത്തോടെ ഇരിക്കാൻ കഴിയുന്നില്ലെന്ന പരാതിയാണ് അവൾക്ക്.
കുഞ്ഞിന് ഇപ്പോൾ മൂന്ന് മാസം പ്രായമായി. ഞങ്ങൾക്ക് കുഞ്ഞിനോട് മാനസികമായി അടുപ്പം തോന്നുന്നില്ല. കുഞ്ഞ് വന്നതിന് ശേഷം ജീവിതം ആകെ മാറിപ്പോയി. പഴയ ജീവിതം ഒരുപാട് മിസ് ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ കുഞ്ഞിനെ ആർക്കെങ്കിലും നൽകാനാണ് ആലോചിക്കുന്നത്. ഇതിൽ എന്താണ് നിങ്ങളുടെ അഭിപ്രായമെന്നാണ് യുവാവ് റെഡ്ഡിറ്റിലൂടെ ചോദിക്കുന്നത്.
അതേസമയം, കുഞ്ഞിനെ കാതറിന്റെ അമ്മയ്ക്ക് വലിയ കാര്യമാണെന്നും ദത്ത് നൽകുന്നതിൽ ദേഷ്യമുണ്ടെന്നും, അതിനാൽ കുഞ്ഞിന്റെ ലീഗൽ കസ്റ്റഡി സ്വന്തമാക്കാനുള്ള ശ്രമങ്ങൾ അവർ തുടങ്ങിയെന്നും ഇയാൾ പറയുന്നു.
പോസ്റ്റ് വളരെ പെട്ടന്ന് തന്നെ റെഡ്ഡിറ്റിൽ വൈറലായി.”നിങ്ങൾക്ക് ഭ്രാന്താണോ? മാനസികമായി അടുപ്പമില്ലാത്ത കുഞ്ഞിനെ വളർത്തുന്നതിലും നല്ലത് മറ്റാർക്കെങ്കിലും നൽകുന്നതാണ്” എന്നിങ്ങനെയുള്ള കമന്റുകളാണ് പോസ്റ്റിന് ലഭിച്ചത്.