തിരുവനന്തപുരം: കണ്ണൂർ ലോക്സഭ സീറ്റിൽ മത്സരിച്ചാലും കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരണമെന്നാണ് തന്റെ ആഗ്രഹമെന്ന് സ്ക്രീനിംഗ് കമ്മിറ്റിയിൽ നിലപാട് വ്യക്തമാക്കി കെ. സുധാകരൻ.
സംസ്ഥാനത്തെ സീറ്റ് ചർച്ചയുമായി ബന്ധപ്പെട്ട നേതാക്കൾ അഭിപ്രായങ്ങൾ വ്യക്തമാക്കവെയാണ് സുധാകരനും തന്റെ നിലപാട് വ്യക്തമാക്കിയത്.
സുധാകരനെ ലോക്സഭയിലേക്ക് വിട്ട് പകരം കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പുതിയ ആളിനെ കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പാർട്ടിയിൽ ഉയർന്നിരുന്നു.
ഈ സാഹചര്യത്തിലാണ് സുധാകരൻ തന്റെ നിലപാട് സ്ക്രീനിംഗ് കമ്മിറ്റിയിൽ വ്യക്തമാക്കിയത്. സുനിൽ കനഗോലു തയാറാക്കിയ റിപ്പോർട്ടിൽ ചർച്ച വേണമെന്നാണ് സ്ക്രീനിംഗ് കമ്മിറ്റിയിൽ ഉയർന്ന് വന്ന പൊതുവികാരം.
അതേസമയം വയനാട് ലോക്സഭ മണ്ഡലത്തിലെ സീറ്റിന്റെ കാര്യത്തിൽ തീരുമാനം രാഹുൽ ഗാന്ധിക്ക് വിട്ടു. ആലപ്പുഴയിൽ കെ.സി. വേണുഗോപാൽ മത്സരിക്കണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ വേണുഗോപാൽ രാജ്യസഭയിൽ തുടരണമെന്നാണ് ഹൈക്കമാന്‍ഡിന്റെ അഭിപ്രായമെന്നാണ് ലഭിക്കുന്ന വിവരം.