വേ​ന​ല്‍​മ​ഴ: ഡെ​ങ്കി​പ്പ​നി വ്യാ​പി​ക്കാ​തി​രി​ക്കാ​ന്‍ മു​ന്‍​ക​രു​ത​ല്‍ വേ​ണം


കോ​​ട്ട​​യം: ജി​​ല്ല​​യി​​ല്‍ വേ​​ന​​ല്‍​മ​​ഴ ല​​ഭി​​ച്ച സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ഡെ​​ങ്കി​​പ്പ​​നി വ്യാ​​പി​​ക്കാ​​തി​​രി​​ക്കാ​​ന്‍ ​​ശ്ര​​ദ്ധിക്ക​​ണ​​മെ​​ന്ന് ജി​​ല്ലാ മെ​​ഡി​​ക്ക​​ല്‍ ഓ​​ഫീ​​സ​​ര്‍ ഡോ. ​​പി.​​എ​​ന്‍. വി​​ദ്യാ​​ധ​​ര​​ന്‍ അ​​റി​​യി​​ച്ചു.

വീ​​ട്ടി​​ലും പ​​രി​​സ​​ര​​ത്തും ചെ​​റു​​പാ​​ത്ര​​ങ്ങ​​ളി​​ലും മറ്റും കെ​​ട്ടി​​നി​​ല്‍​ക്കു​​ന്ന വെ​​ള്ളം നീ​​ക്കം ചെ​​യ്യ​​ണം. ചെ​​റു​​പാ​​ത്ര​​ങ്ങ​​ളി​​ല്‍ കെ​​ട്ടി​​നി​​ല്‍​ക്കു​​ന്ന ശു​​ദ്ധ​​ജ​​ല​​ത്തി​​ലാ​​ണ് ഡെ​​ങ്കി വൈ​​റ​​സ് പ​​ര​​ത്തു​​ന്ന ഈ​​ഡി​​സ് കൊ​​തു​​കു​​ക​​ള്‍ മു​​ട്ട​​യി​​ടു​​ന്ന​​ത്.

കു​​ടി​​വെ​​ള്ളം ശേ​​ഖ​​രി​​ച്ചു വ​​ച്ചി​​രി​​ക്കു​​ന്ന ടാ​​ങ്കു​​ക​​ളി​​ലും പാ​​ത്ര​​ങ്ങ​​ളി​​ലും കൊ​​തു​​കു​​ക​​ട​​ക്കാ​​തെ അ​​ട​​ച്ചു​സൂ​​ക്ഷി​​ക്ക​​ണം. ആ​​ഴ്ച​​യി​​ലൊ​​രി​​ക്ക​​ലെ​​ങ്കി​​ലും വീ​​ട്ടി​​നു​​ള്ളി​​ലും പ​​രി​​സ​​ര​​ത്തും കെ​​ട്ടി​​നി​​ല്‍​ക്കു​​ന്ന വെ​​ള്ളം ഒ​​ഴി​​വാ​​ക്കാ​​നും ശു​​ചി​​യാ​​ക്കാ​​നും ശ്ര​​ദ്ധി​​ക്ക​​ണം.

മ​​ഞ്ഞ​​പ്പി​​ത്തംപ​​ക​​രാ​​തി​​രി​​ക്കാ​​നും ജാ​​ഗ്ര​​ത വേ​​ണം
ടാ​​ങ്ക​​റു​​ക​​ളി​​ല്‍നി​​ന്ന് വാ​​ങ്ങി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന കു​​ടി​​വെ​​ള്ള​​ത്തി​​ലൂ​​ടെ മ​​ഞ്ഞ​​പ്പി​​ത്തം, ടൈ​​ഫോ​​യ്ഡ് തു​​ട​​ങ്ങി​​യ ജ​​ല​​ജ​​ന്യ​​രോ​​ഗ​​ങ്ങ​​ള്‍ പ​​ട​​രാ​​നി​​ട​​യു​​ണ്ട്. അ​​തി​​നാ​​ല്‍ കു​​ടി​​വെ​​ള്ള സ്രോ​​ത​​സു​​ക​​ള്‍ ആ​​ഴ്ച​​യി​​ലൊ​​രി​​ക്ക​​ല്‍ ക്ലോ​​റി​​നേ​​റ്റ് ചെ​​യ്യു​​ക​​യോ, കു​​ടി​​വെ​​ള്ളം ക്ലോ​​റി​​ന്‍ ഗു​​ളി​​ക ഉ​​പ​​യോ​​ഗി​​ച്ച് ശു​​ദ്ധീ​​ക​​രി​​ക്കു​​ക​​യോ ചെ​​യ്യ​​ണം.

ക്ലോ​​റി​​നേ​​റ്റ് ചെ​​യ്ത ​വെ​​ള്ള​​മാ​​യാ​​ലും തി​​ള​​പ്പി​​ച്ചാ​​റി​​മാ​​ത്ര​​മേ കു​​ടി​​ക്കാ​​നു​​പ​​യോ​​ഗി​​ക്കാ​​വൂ. വ​​ഴി​​യോ​​ര​​ങ്ങ​​ളി​​ല്‍ തു​​റ​​ന്ന് വ​​ച്ച് വി​​ല്‍​ക്കു​​ന്ന ഭ​​ക്ഷ​​ണ പാ​​നീ​​യ​​ങ്ങ​​ള്‍ വാ​​ങ്ങി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത് പ​​ര​​മാ​​വ​​ധി ഒ​​ഴി​​വാ​​ക്ക​​ണം.

ജ്യൂ​​സ്, സ​​ര്‍​ബ​​ത്ത് എ​​ന്നി​​വ വി​​ല്‍ക്കു​​ന്ന​​വ​​ര്‍ ശു​​ചി​​ത്വം പാ​​ലി​​ക്കാ​​ന്‍ പ്ര​​ത്യേ​​കം ശ്ര​​ദ്ധി​​ക്ക​​ണം. ശീ​​ത​​ള​​പാ​​നീ​​യ​​ങ്ങ​​ളി​​ല്‍ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ഐ​​സ് ശു​​ദ്ധ​​ജ​​ലം ഉ​​പ​​യോ​​ഗി​​ച്ചു​​ണ്ടാ​​ക്കി​​യ​​താ​​ണെ​​ന്നു ഉ​​റ​​പ്പാ​​ക്ക​​ണം.

പാ​​നീ​​യ​​ങ്ങ​​ള്‍ ത​​യാ​​റാ​​ക്കാ​​ന്‍ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന മി​​ക്സി, ജ്യൂ​​സ​​റു​​ക​​ള്‍, പാ​​ത്ര​​ങ്ങ​​ള്‍ എ​​ന്നി​​വ ഓ​​രോ​​പ്രാ​​വ​​ശ്യ​​വും ശു​​ചി​​യാ​​ക്ക​​ണം. ഇ​​ത്ത​​രം ക​​ട​​ക​​ളി​​ല്‍ ആ​​രോ​​ഗ്യ​​വ​​കു​​പ്പി​​ന്‍റെ നി​​രീ​​ക്ഷ​​ണ​​വും പ​​രി​​ശോ​​ധ​​ന​​യും ശ​​ക്ത​​മാ​​ക്കു​​മെ​​ന്നും ജി​​ല്ലാ മെ​​ഡി​​ക്ക​​ല്‍ ഓ​​ഫീ​​സ​​ര്‍ അ​​റി​​യി​​ച്ചു.

Related posts

Leave a Comment