ജെ​സ്‌​ന​യു​ടെ തി​രോ​ധാ​നം; തു​ട​ര​ന്വേ​ഷ​ണ​ത്തി​നു സാ​ധ്യ​ത; പിതാവിന്‍റെ ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ അറിയിക്കണമെന്ന് കോടതി

കോ​​ട്ട​​യം: ജെ​​സ്‌​​ന മ​​രി​​യ ജെ​​യിം​​സി​​ന്‍റെ തി​​രോ​​ധാ​​ന​​ത്തി​​ല്‍ സി​​ബി​​ഐ​​യു​​ടെ തു​​ട​​ര​​ന്വേ​​ഷ​​ണ​​ത്തി​​ന് സാ​​ധ്യ​​ത. സി​​ബി​​ഐ ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണം തൃ​​പ്തി​​ക​​ര​​മ​​ല്ലെ​​ന്നും ക​​ണ്ടെ​​ത്ത​​ല്‍ പൂ​​ര്‍​ണ​​മ​​ല്ലെ​​ന്നും വ്യ​​ക്ത​​മാ​​ക്കി ജെ​​സ്‌​​ന​​യു​​ടെ പി​​താ​​വ് കൊ​​ല്ല​​മു​​ള കു​​ന്ന​​ത്ത് ജെ​​യിം​​സ് തി​​രു​​വ​​ന​​ന്ത​​പു​​രം സി​​ജെ​​എം കോ​​ട​​തി​​യി​​ല്‍ ഹ​​ര്‍​ജി ന​​ല്‍​കി​​യി​​രു​​ന്നു. ജെ​​യിം​​സ് സ​​മ​​ര്‍​പ്പി​​ച്ച ഹ​​ര്‍​ജി​​യി​​ല്‍ ആ​​ക്ഷേ​​പ​​മു​​ണ്ടെ​​ങ്കി​​ല്‍ അ​​റി​​യി​​ക്കാ​​ന്‍ കോ​​ട​​തി സി​​ബി​​ഐ​​ക്ക് നി​​ര്‍​ദേ​​ശം ന​​ല്‍​കി.

ജെ​​സ്‌​​ന​​യു​​ടെ സു​​ഹൃ​​ത്തു​​ക്ക​​ള്‍, സ​​ഹ​​പാ​​ഠി​​ക​​ള്‍ എ​​ന്നി​​വ​​രി​​ലേ​​ക്ക് വേ​​ണ്ട​​വി​​ധ​​ത്തി​​ല്‍ അ​​ന്വേ​​ഷ​​ണ​​മു​​ണ്ടാ​​യി​​ല്ലെ​​ന്നും കു​​ടും​​ബാം​​ഗ​​ങ്ങ​​ള്‍ ന​​ല്‍​കി​​യ സൂ​​ച​​ന​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ അ​​ന്വേ​​ഷ​​ണ​​മു​​ണ്ടാ​​യി​​ല്ലെ​​ന്നു​​മാ​​ണ് ഹ​​ര്‍​ജി​​യി​​ല്‍ പ​​റ​​യു​​ന്ന​​ത്. ജെ​​സ്‌​​ന​​യെ കാ​​ണാ​​താ​​യ​​ശേ​​ഷം വ​​ന്ന ഫോ​​ണ്‍​കോ​​ളു​​ക​​ള്‍ ദു​​രൂ​​ഹ​​ത​​യു​​യ​​ര്‍​ത്തു​​ന്നു.

ആ​​ണ്‍​സു​​ഹൃ​​ത്തു​​മാ​​യു​​ള്ള ബ​​ന്ധ​​ത്തി​​ലേ​​ക്ക് അ​​ന്വേ​​ഷ​​ണം പോ​​കാ​​തി​​രു​​ന്ന​​തി​​ലും ദു​​രൂ​​ഹ​​ത​​യു​​ണ്ട്.മ​​തം​​മാ​​റ്റം, ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​ക​​ല്‍ തു​​ട​​ങ്ങി​​യ ത​​ല​​ങ്ങ​​ളി​​ലേ​​ക്കു മാ​​ത്ര​​മാ​​ണ് സി​​ബി​​ഐ നീ​​ങ്ങി​​യ​​ത്.

പോ​​ലീ​​സ് ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ങ്ങ​​ളി​​ല്‍​നി​​ന്നു സാ​​ധ്യ​​ത​​യു​​ടെ ഒ​​രു ത​​ല​​ത്തി​​ലേ​​ക്കും സി​​ബി​​ഐ​​യ്ക്ക് നീ​​ങ്ങാ​​നാ​​യി​​ല്ല. കു​​ടും​​ബാം​​ഗ​​ങ്ങ​​ളു​​ടെ മൊ​​ഴി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലും കോ​​ട​​തി​​യു​​ടെ നി​​ര്‍​ദേ​​ശ​​ത്തി​​ലും സി​​ബി​​ഐ​​യു​​ടെ മ​​റ്റൊ​​രു ടീം ​​തു​​ട​​ര്‍ അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചേ​​ക്കും.

Related posts

Leave a Comment