‘മോ​ളെ സ​ത്യ​ഭാ​മേ..​ഞ​ങ്ങ​ൾ​ക്ക് നീ ​പ​റ​ഞ്ഞ “കാ​ക്ക​യു​ടെ നി​റ​മു​ള്ള” രാ​മ​കൃ​ഷ്ണ​ന്‍റെ മോ​ഹി​നി​യാ​ട്ടം മ​തി; ഹ​രീ​ഷ് പേ​ര​ടി

ന​ർ​ത്ത​ക​നും അ​ന്ത​രി​ച്ച ന​ട​ൻ ക​ലാ​ഭ​വ​ൻ മ​ണി​യു​ടെ സ​ഹോ​ദ​ര​നു​മാ​യ ആ​ർ​എ​ൽ​വി രാ​മ​കൃ​ഷ്ണ​ന് നേ​രെ ക​ലാ​മ‍​ണ്ഡ​ലം ജൂ​നി​യ​ർ സ​ത്യ​ഭാ​മ ന​ട​ത്തി​യ ജാ​തി അ​ധി​ക്ഷേ​പ​ത്തി​ൽ രൂ​ക്ഷ വി​മ​ർ​ശ​വു​മാ​യി ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി. ഞ​ങ്ങ​ൾ​ക്ക് “കാ​ക്ക​യു​ടെ നി​റ​മു​ള്ള” രാ​മ​കൃ​ഷ്ണ​ന്‍റെ മോ​ഹി​നി​യാ​ട്ടം മ​തി​യെ​ന്ന് പറഞ്ഞ ക​റു​പ്പി​നൊ​ടൊപ്പം രാമകൃഷ്ണന്‍റെ ചിത്രവും പങ്കുവച്ചാണ് ഹ​രീ​ഷ് പേ​ര​ടി പ്ര​തി​ക​രി​ച്ചത്.

‘മോ​ളെ സ​ത്യ​ഭാ​മേ..​ഞ​ങ്ങ​ൾ​ക്ക് നീ ​പ​റ​ഞ്ഞ “കാ​ക്ക​യു​ടെ നി​റ​മു​ള്ള” രാ​മ​കൃ​ഷ്ണ​ന്‍റെ മോ​ഹി​നി​യാ​ട്ടം മ​തി…​രാ​മ​കൃ​ഷ്ണ​നോ​ടും ഒ​രു അ​ഭി​ർ​ത്ഥ​ന..​ഇ​നി മോ​ഹി​നി​യാ​ട്ടം ക​ളി​ക്കു​മ്പോ​ൾ ഒ​രു പ്ര​തി​ഷേ​ധ​മെ​ന്ന നി​ല​ക്ക് മു​ഖ​ത്തും ശ​രീ​ര​ത്തി​ലും വെ​ള്ള പൂ​ശ​രു​ത്..​ഭൂ​മി കു​ലു​ങ്ങു​മോ എ​ന്ന് ന​മു​ക്ക് നോ​ക്കാം..​ക​റു​പ്പി​നൊ​പ്പം..​രാ​മ​കൃ​ഷ്ണ​നൊ​പ്പം’. എ​ന്നാ​ണ് ഹ​രീ​ഷ് പേ​ര​ടി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്.

ഒ​രു യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് സ​ത്യ​ഭാ​മ വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. പു​രു​ഷ​ന്മാ​ർ മോ​ഹി​നി​യാ​ട്ടം ക​ളി​ക്കു​ന്ന​ത് അ​രോ​ച​ക​മാ​ണെ​ന്നും ഇ​യാ​ൾ​ക്ക് കാ​ക്ക​യു​ടെ നി​റ​മാ​ണെ​ന്നു​മാ​യി​രു​ന്നു സ​ത്യ​ഭാ​മ​യു​ടെ വാ​ക്കു​ക​ൾ.

”മോ​ഹി​നി​യാ​യി​രി​ക്ക​ണം എ​പ്പോ​ഴും മോ​ഹി​നി​യാ​ട്ടം ക​ളി​ക്കു​ന്ന ആ​ൾ​ക്കാ​ർ. ഇ​യാ​ളെ ക​ണ്ടു​ക​ഴി​ഞ്ഞാ​ൽ കാ​ക്ക​യു​ടെ നി​റം. എ​ല്ലാം കൊ​ണ്ടും കാ​ൽ അ​ക​ത്തി​വ​ച്ച് ക​ളി​ക്കേ​ണ്ട ക​ലാ​രൂ​പ​മാ​ണു മോ​ഹി​നി​യാ​ട്ടം. ഒ​രു പു​രു​ഷ​ൻ കാ​ലും ക​വ​ച്ചു​വ​ച്ച് മോ​ഹി​നി​യാ​ട്ടം ക​ളി​ക്കു​ന്ന​യ​ത്രേം അ​രോ​ച​ക​മാ​യി​ട്ട് ഒ​ന്നു​മി​ല്ല. എ​ന്‍റെ അ​ഭി​പ്രാ​യ​ത്തി​ൽ മോ​ഹി​നി​യാ​ട്ടം ഒ​ക്കെ ആ​ൺ​പി​ള്ളേ​ർ ക​ളി​ക്ക​ണ​മെ​ങ്കി​ൽ അ​തു​പോ​ലെ സൗ​ന്ദ​ര്യ​മു​ണ്ടാ​ക​ണം. ആ​ൺ​പി​ള്ളേ​രി​ലും ന​ല്ല സൗ​ന്ദ​ര്യ​മു​ള്ള​വ​രു​ണ്ട്. ഇ​വ​നെ ക​ണ്ടു ക​ഴി​ഞ്ഞാ​ൽ പെ​റ്റ ത​ള്ള പോ​ലും സ​ഹി​ക്കി​ല്ല’’– സ​ത്യ​ഭാ​മ അ​ഭി​മു​ഖ​ത്തി​ൽ പ​റ​യു​ന്നു.

Related posts

Leave a Comment