പാലക്കാട്: ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയ നാൽപത് ലക്ഷം രൂപയുമായി രണ്ടുപേർ പിടിയിൽ. പാലക്കാട് നിന്നാണ് ഇരുവരേയും പിടി കൂടിയത്.
മഹാരാഷ്ട്ര സ്വദേശികളായ വിശാൽ ബിലാസ്ക്കർ (30), ചവാൻ സച്ചിൻ (32) എന്നിവരാണ് വാളയാറിലും, ചന്ദ്രനഗറിലുമായി ലഹരിവിരുദ്ധ സ്ക്വാഡിന്റെ പിടിയിലായത്. രഹസ്യഅറകളുള്ള പ്രത്യേക തരം വസ്ത്രം തയാറാക്കി അതിന് മുകളിലായി ബനിയൻ ധരിച്ചാണ് ഇവര്‍ പണം കടത്തിയിരുന്നത്.
ബനിയന്റെ അടിയിൽ രഹസ്യ അറയുള്ള മറ്റൊരു വസ്ത്രത്തിലാണ് പണം ഒളിപ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. 500 രൂപയുടെ നോട്ടുകെട്ടുകളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. പണം ആര്‍ക്ക് കൈമാറാനാണ് കൊണ്ടുവന്നതെന്ന കാര്യം അന്വേഷിച്ചു വരികയാണ്.