തിരുവനന്തപുരം: രാജ്യത്ത് ബിജെപിക്കെതിരായ അടിയൊഴുക്ക് ശക്തമാണെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
ഇക്കാര്യം മോദിക്ക് ശരിക്ക് മനസിലായിട്ടുണ്ട്. അതിനാലാണ് കോണ്‍ഗ്രസിനെ വിമർശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിലെത്തിയശേഷം മോദി എല്ലാം മറന്നു.
മോദി ഒരു പെറ്റി പൊളിറ്റീഷ്യൻ മാത്രമാണെന്നും അദ്ദേഹത്തിന്റെ ഗ്യാരന്റിയെല്ലാം വാഗ്ദാനങ്ങൾ മാത്രമാണെന്നും ഖാർഗെ ആരോപിച്ചു. കെപിസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.