കോഴിക്കോട്: ടിപി വധക്കേസിലെ പ്രതികളുടെ കൂടെയാണ് സര്‍ക്കാറെന്ന് ടിപിയുടെ ഭാര്യ കെ.കെ. രമ എംഎല്‍എ.സര്‍ക്കാര്‍ എപ്പോഴും പ്രതികള്‍ക്ക് സഹായം നല്‍കിയിരുന്നു. പ്രതികള്‍ക്ക് വഴിവിട്ട് പരോള്‍ നല്‍കാനും ജയിലില്‍ ഫോണ്‍ ഉപയോഗിക്കാനും വേണ്ട എല്ലാ സൗകര്യങ്ങളും നല്‍കാനും സര്‍ക്കാര്‍ ശ്രദ്ധിച്ചിരുന്നു.
പ്രതികളെ വിട്ടയയ്ക്കാനുള്ള സർക്കാർ നീക്കം ഗുരുതരമായ കോടതിയലക്ഷ്യമാണെന്നും കെ.കെ. രമ പറഞ്ഞു.ഇതിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും രാഷ്ട്രീപരമായി പ്രതികരിക്കുമെന്നും രമ കൂട്ടിച്ചേർത്തു.