‘ഓ​ഫ്റോ​ഡ് ചാ​മ്പ്യ​ൻ​ഷി​പ്പ്; കേ​ര​ള​ത്തി​ലേ​ക്ക് വ​ന്നാ​ൽ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക്ക് ഗു​ണ​ക​ര​മാ​കും’: മ​ന്ത്രി പി. ​എ. മു​ഹ​മ്മ​ദ്‌ റി​യാ​സ്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലേ​ക്ക് ഓ​ഫ്റോ​ഡ് ചാ​മ്പ്യ​ൻ​ഷി​പ്പ് വ​ന്നാ​ൽ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക്ക് ഗു​ണ​ക​ര​മാ​കു​മെ​ന്ന് മ​ന്ത്രി പി. ​എ. മു​ഹ​മ്മ​ദ്‌ റി​യാ​സ്.

കോ​ട​ഞ്ചേ​രി പു​ലി​ക്ക​യ​ത്ത് അ​ന്താ​രാ​ഷ്ട്ര ക​യാ​ക്കി​ങ് ഫെ​സി​ലി​റ്റേ​ഷ​ൻ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സാ​ഹ​സി​ക വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന്‍റെ ചി​റ​കി​ലേ​റി ടൂ​റി​സം രം​ഗ​ത്ത് മ​ല​യോ​ര ഗ്രാ​മ​മാ​യ കോ​ട​ഞ്ചേ​രി പു​തി​യ കു​തി​പ്പു​ക​ൾ ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ഓ​ഫ്റോ​ഡ് മ​ത്സ​ര​ങ്ങ​ളി​ൽ കൂ​ടു​ത​ലാ​യും പ​ങ്കെ​ടു​ക്കു​ന്ന​ത് മ​ല​യാ​ളി​ക​ളാ​ണ്. ഓ​ഫ്റോ​ഡ് ചാ​മ്പ്യ​ൻ​ഷി​പ്പു​ക​ൾ ന​ട​ത്താ​നു​ള്ള സൗ​ക​ര്യം ഇ​വി​ടെ​യി​ല്ല.

നി​യ​മ​പ​ര​മാ​യും മ​റ്റു​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യാ​ൽ മ​ല​യാ​ളി​ക​ളെ കൂ​ടാ​തെ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും ആ​ളു​ക​ൾ എ​ത്തും. ഇ​ത്‌ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യ്ക്ക് ഉ​ണ​ർ​വേ​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

 

Related posts

Leave a Comment