പാലക്കാട്: ഗായത്രി പുഴയിൽ തരൂർ തമ്പ്രാൻകെട്ടിയ കടവിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ടു. ചിറ്റൂർ ആലംകടവ് നരണിയിൽ ശശിയുടെ മകൻ ഷിബിൽ(16)ആണ് ഒഴുക്കിൽപ്പെട്ടത്.
തരൂർ ചേലക്കാട്കുന്നിലെ അമ്മ വീട്ടിൽ വിരുന്നിന് വന്നതായിരുന്നു ഷിബിൻ. സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ പുഴയിൽ എത്തിയപ്പോഴാണ് അപകടം.
വിദ്യാർഥിക്കായി തിരച്ചിൽ ഊർജിതമാക്കി. ആലത്തൂർ അഗ്നിരക്ഷാസേനയും സ്കൂബ പാലക്കാട് സേനയും തരൂർ കുരുത്തിക്കോട് പാലത്തിന്റെ മേൽഭാഗത്ത് തിരച്ചിൽ നടത്തുന്നു.