വടക്കാഞ്ചേരി: ജനങ്ങൾ ദുരിതമനു ഭവിക്കുമ്പോൾ ആർഭാടത്തിൽ സ ർക്കാർ നടത്തിയ നവകേരള സദസ് ഇടതുമുന്നണിയെ തകർത്തെന്ന് എഐവൈഎഫ് വടക്കാഞ്ചേരി മണ്ഡലം ശില്പശാലയിൽ നേതാക്കളുടെ വിമർശനം.
ലോക് സഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് ഇതാണ് പ്രധാന കാരണം. സാമൂഹ്യക്ഷേമ പെൻഷൻ നൽകാത്തതും, ഡിവൈഎഫ്ഐയുടെ രക്ഷാപ്രവർത്തനവും, എസ്എഫ്ഐയുടെ അക്രമരാഷ്ട്രീയവും മുന്നണിയെ ജനങ്ങളിൽ നിന്ന് അകറ്റിയെന്നും വിമർശിച്ചു.
അതിശക്തമായ തിരുത്തൽ ഉണ്ടായില്ലെങ്കിൽ എൽഡിഎഫ് തിരിച്ചുവരവ് എളുപ്പമാകില്ലെന്ന് മണ്ഡലം സെക്രട്ടറി കെ.എ.മഹേഷ്പറഞ്ഞു.
ശിൽപ്പശാല സിപിഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ടി.പ്രദീപ് ഉദ്ഘാടനം ചെയ്തു. കെ.എ.മഹേഷ് അധ്യക്ഷനായി. ഇ.എം.സതീശൻ, നിശാന്ത് മച്ചാട്, പി.കെ. പ്രസാദ്, എം.യു.കബീർ എന്നിവർ സംസാരിച്ചു.