ഒ​രു നാ​യി​ക​യു​ടെ ഷെ​ല്‍​ഫ് ലൈ​ഫ് എ​ന്ന് പ​റ​യു​ന്ന​ത് പ​ര​മാ​വ​ധി അ​ഞ്ച് മു​ത​ല്‍ പ​ത്ത് വ​ർ​ഷം വ​രെ​യാ​ണ്; മ​ല​യാ​ള സി​നി​മ വ​ള​രെ അ​ധി​കം മി​സ് ചെ​യ്യു​ന്നു​ണ്ട്; മന്യ

എ​നി​ക്ക് പ​തി​മൂ​ന്ന് വ​യ​സു​ള്ള​പ്പോ​ഴാ​ണ് അ​ച്ഛ​ന്‍ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​ര​ണ​പ്പെ​ടു​ന്ന​ത്. അ​തോ​ടെ കു​ടും​ബ​ത്തി​ന്‍റെ​യും ഒ​രു ഉ​ത്ത​ര​വാ​ദി​ത്തം എ​നി​ക്കു​ണ്ടാ​യി​രു​ന്നു.

അ​തു​കൊ​ണ്ടാ​ണ് സി​നി​മ​യി​ലേ​ക്ക് വ​ന്ന​ത്. ആ​ദ്യം മോ​ഡ​ലിം​ഗ് ആ​യി​രു​ന്നു ചെ​യ്ത​ത്. നാ​യി​ക​യാ​യി ആ​ദ്യം അ​ര​ങ്ങേ​റു​ന്ന​ത് തെ​ലു​ങ്കി​ലാ​ണെന്ന് മന്യ.

ഒ​രു സി​നി​മ നാ​യി​ക​യു​ടെ ഷെ​ല്‍​ഫ് ലൈ​ഫ് എ​ന്ന് പ​റ​യു​ന്ന​ത് പ​ര​മാ​വ​ധി അ​ഞ്ച് മു​ത​ല്‍ പ​ത്ത് വ​ർ​ഷം വ​രെ​യാ​ണെ​ന്ന് എ​നി​ക്ക് അ​റി​യാം. അ​തി​ന് ശേ​ഷം ക​ല്യാ​ണം, കു​ട്ടി​ക​ള്‍ അ​ങ്ങ​നെ ക​രി​യ​ർ ഉ​ണ്ടാ​കി​ല്ല. അ​താ​യ​ത് ജോ​ക്ക​ർ പോ​ലു​ള്ള ഒ​രു സി​നി​മ​യൊ​ന്നും കി​ട്ടി​ല്ല.

അ​ക്കാ​ര്യം മ​ന​സ്സി​ലാ​ക്കി​യാ​ണ് പ​ഠി​ക്കാ​ന്‍ പോ​യ​തും ജോ​ലി നേ​ടി​യ​ത്. യ​ഥാ​ർഥ്യം എ​ന്ന് പ​റ​യു​ന്ന​ത് അ​താ​ണ്. എ​ന്നാ​ല്‍ അ​തി​നെ മ​റി​ക​ട​ക്കാ​ന്‍ ക​ഴി​ഞ്ഞ ഒ​രേ​യൊ​രു താ​രം എ​ന്ന് പ​റ​യു​ന്ന​ത് മ​ഞ്ജു​വാ​ര്യ​രാ​ണ്.

അ​വ​ർ ഇ​പ്പോ​ഴും മി​ക​ച്ച റോ​ളു​ക​ള്‍ ചെ​യ്യു​ന്നു. അ​ത് അ​ഭി​മാ​ന​ക​ര​മാ​യ കാ​ര്യ​മാ​ണ്. മ​ല​യാ​ള സി​നി​മ വ​ള​രെ അ​ധി​കം മി​സ് ചെ​യ്യു​ന്നു​ണ്ട്. ഫ​ഹ​ദി​ന്‍റെ ആ​വേ​ശ​മൊ​ക്കെ ക​ണ്ട് വ​ള​രെ അ​ധി​കം ഇ​ഷ്ട​മാ​യി. മ​ക​ള്‍​ക്ക് ആ ​പ​ട​ത്തി​ലെ പാ​ട്ടൊ​ക്കെ വ​ള​രെ​യ​ധി​കം ഇ​ഷ്ട​മാ​ണെന്നും മ​ന്യ പറഞ്ഞു.

Related posts

Leave a Comment